Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർഎസ്എസ് പ്രവർത്തകൻ മണ്ണന്തല രഞ്ജിത് വധം: 11 സി.പി.എമ്മുകാർ കുറ്റക്കാർ

text_fields
bookmark_border
ആർഎസ്എസ് പ്രവർത്തകൻ മണ്ണന്തല രഞ്ജിത് വധം: 11 സി.പി.എമ്മുകാർ കുറ്റക്കാർ
cancel

തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ മണ്ണന്തല രഞ്ജിത് വധക്കേസിൽ സിപിഎം പ്രവർത്തകരായ 11 പ്രതികൾ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. കുറ്റക്കാർക്കുള്ള ശിക്ഷ നാളെ വിധിക്കും. വിചാരണാ വേളയിൽ പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന ചില പൊലീസുകാർ കൂറുമാറിയിരുന്നു.

2008 ഒക്ടബോർ 17ന് പുലർച്ചെ അഞ്ചേകാലോടെയാണ് കേസിനാസ്പദമായ സംഭവം. 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഒരാൾ ഒളിവിലായതിനാൽ വിചാരണ നേരിട്ടിരുന്നില്ല. രഞ്ജിത്തിനെ സിപിഎം പ്രവർത്തകർ രാഷ്ട്രീയ വിരോധം മൂലം കൊലപ്പെടുത്തിയെന്നാണ് കേസ്.

മണ്ണന്തല കോട്ടമുകളിലെ തന്റെ ബേക്കറിയിൽ രഞ്ജിത്ത് നിൽക്കവെ രണ്ട് കാറിലും ബൈക്കിലുമായെത്തിയ പ്രതികൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം പ്രതികൾ രക്ഷപ്പെട്ടു. കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഗൂഢാലോചനക്ക് നേതൃത്വം നൽകിയ സിപിഎം പ്രാദേശിക നേതാക്കളെയും പ്രതിചേർത്തിരുന്നു.

മുതിർന്ന ക്രിമിനൽ അഭിഭാഷകനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്തിന്റെറെ മാതാവ് ഇടത് സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് മാതാവ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. തുടർന്ന് അഭിഭാഷകനായ പ്രതാപ് ജി പടിക്കലിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കാൻ സർക്കാർ അംഗീകാരം നൽകി. 41 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 11 CPM workers guilty in RSS worker Mannanthala Ranjith murder
Next Story