മുഹർറം പത്ത് ജൂലൈ 28ന്
text_fieldsകോഴിക്കോട്: മുഹർറം മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച മുഹർറം ഒന്നും, മുഹർറം പത്ത് (ആശൂറാഅ്) ജൂലൈ 28ന് വെള്ളിയാഴ്ചയും ആയിരിക്കുമെന്ന് ഖാദിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു. കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ബുധൻ മുഹർറം ഒന്നാണെന്നും അതനുസരിച്ച് മുഹർറം 9, 10 ദിനങ്ങളിലെ സുന്നത്ത് നോമ്പ് ജൂലൈ 27, 28 തീയതികളിൽ ആയിരിക്കുമെന്നും കോഴിക്കോട് ആക്ടിങ് ഖാദി സഫീർ സഖാഫി അറിയിച്ചു.
തിരുവനന്തപുരം: ബുധനാഴ്ച മുഹർറം ഒന്നും ജൂലൈ 28 വെള്ളിയാഴ്ച ആശൂറായും ആയിരിക്കുമെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയും തിരുവനന്തപുരം വലിയ ഖാദി ചന്തിരൂർ വി.എം. അബ്ദുല്ല മൗലവിയും അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

