Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2024 8:54 PM IST Updated On
date_range 24 Aug 2024 8:54 PM ISTകൂട്ടുകാർക്കാെപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു
text_fieldsbookmark_border
പുന്നയൂർക്കുളം: കൂട്ടുകാർക്കാെപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. വടക്കേക്കാട് എടക്കളത്തൂർ ബെന്നിയുടെ മകൻ എമിൽ ബെന്നിയാണ് (15) മരിച്ചത്. തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂൾ 10-ാം ക്ലാസ്സ് വിദ്യാർഥിയാണ്. ശനിയാഴ്ച വൈകിട്ടാണ് സംഭവം.
കുന്നത്തൂർ എള്ളൂരകായിൽ റോഡിലുള്ള കണ്ണത്ത് കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. എമിൽ ബെന്നി മുങ്ങുന്നതു കണ്ട് കൂട്ടുകാർ ബഹളം വെച്ചു. പരിസരവാസികൾ പുന്നൂക്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
ജയിന് ആണ് മാതാവ്. സഹോദരങ്ങൾ: എറിക്ക് ബെന്നി, എറിൻ ബെന്നി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story