Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റവന്യൂ വകുപ്പിൽ അഴിമതിക്കാരായ 144 ഉദ്യോഗസ്ഥർക്കെതിരെ 105 കേസുകൾ രജിസ്റ്റർ ചെയ്തു
text_fieldsbookmark_border
തിരുവനന്തപുരം: സർക്കാർ നിലവിൽ വന്നതിനുശേഷ നാളിതുവരെ റവന്യൂ വകുപ്പിൽ അഴിമതിക്കാരായ 144 ഉദ്യോഗസ്ഥർക്കെതിരെ 105 കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് മന്ത്രി കെ.രാജൻ നിയമസഭയെ അറിയിച്ചു. അതിൽ 45 കേസുകൾ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട ട്രാപ്പ് കേസുകളാണ്.
ട്രാപ്പ് കേസുകളിൽ 56 ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്പന്റെ് ചെയ്തിരുന്നു. 67 കേസുകളിൽ അന്വേഷണം നടക്കുകയാണ്. കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസുകളിൽ 18 ഉദ്യോഗസ്ഥർക്ക് കോടതി തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. 55 ഉദ്യോഗസ്ഥരെ കോടതി കുറ്റവിമുക്തരാക്കിയെന്നും എൽദോസ് പി. കുന്നപ്പിള്ളിക്ക് രേഖാമൂലം മന്ത്രി മറുപടി നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

