Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊതുവിദ്യാലയം: വാക്സിൻ...

പൊതുവിദ്യാലയം: വാക്സിൻ എടുത്തത്​ 10.47 ലക്ഷം കുട്ടികൾ

text_fields
bookmark_border
പൊതുവിദ്യാലയം: വാക്സിൻ എടുത്തത്​ 10.47 ലക്ഷം കുട്ടികൾ
cancel

തി​രു​വ​ന​ന്ത​പു​രം: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ളി​ല്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 10.47 ല​ക്ഷം ആ​യി. 13.27 ല​ക്ഷം കു​ട്ടി​ക​ളി​ല്‍ 78.8 ശ​ത​മാ​ന​വും വാ​ക്സി​ന്‍ എ​ടു​ത്ത​താ​യാ​ണ് കൈ​റ്റി​ന്‍റെ 'സ​മ്പൂ​ര്‍ണ' സോ​ഫ്റ്റ്‍വെ​യ​റി​ലു​ള്ള​ത്. കോ​വി​ഡ് കാ​ര​ണം വാ​ക്സി​ന്‍ എ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത് 14261 (1.1 ശ​ത​മാ​നം) കു​ട്ടി​ക​ള്‍ക്കാ​ണ്.

കൊ​ല്ലം (88.1 ശ​ത​മാ​നം), തൃ​ശൂ​ര്‍ (87.7 ശ​ത​മാ​നം), പാ​ല​ക്കാ​ട് (85.5 ശ​ത​മാ​നം) ജി​ല്ല​ക​ളാ​ണ് വാ​ക്സി​നേ​ഷ​നി​ല്‍ മു​ന്നി​ല്‍. തി​രു​വ​ന​ന്ത​പു​രം (83.3 ശ​ത​മാ​നം), കാ​സ​ർ​കോ​ട്​ (82.5 ശ​ത​മാ​നം), എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ (81.5 ശ​ത​മാ​നം വീ​തം) ജി​ല്ല​ക​ളാ​ണ് തൊ​ട്ട​ടു​ത്ത്. കോ​ഴി​ക്കോ​ട്​ (67.5 ശ​ത​മാ​നം), മ​ല​പ്പു​റം (69.4 ശ​ത​മാ​നം), കോ​ട്ട​യം (71.4 ശ​ത​മാ​നം) ജി​ല്ല​ക​ളാ​ണ്​ പി​ന്നി​ൽ.

വാ​ക്സി​നേ​ഷ​ൻ പ​ര​മാ​വ​ധി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​ദേ​ശി​ച്ചു. സ​മ്പൂ​ർ​ണ പോ​ർ​ട്ട​ലി​ൽ വി​വ​ര​ങ്ങ​ൾ അ​പ്​​ലോ​ഡ് ചെ​യ്യാ​ത്ത കു​ട്ടി​ക​ളു​ണ്ട്. ഇ​വ​രു​ടെ വി​വ​ര​ങ്ങ​ൾ കൂ​ടി സ്കൂ​ൾ അ​ധി​കൃ​ത​ർ അ​പ്​​ലോ​ഡ് ചെ​യ്യ​ണ​മെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccinationSchool childrenCovid 19
News Summary - 10.47 lakh children were vaccinated
Next Story