104 കടലാമ മുട്ടകൾ വിരിഞ്ഞു; കുഞ്ഞുങ്ങളെ കടലിലിറക്കി
text_fieldsചാവക്കാട്: സീസണിൽ ആദ്യമെത്തിയ കടലാമയിട്ട മുട്ടകൾ വിരിഞ്ഞ് 104 കുഞ്ഞുങ്ങളെ കടലിലിറക്കി. തിരുവത്ര പുത്തൻകടപ്പുറം സൂര്യ കടലാമ സംരക്ഷണ സമിതി ശേഖരിച്ച് കൂടൊരുക്കിയ മുട്ടകളാണ് വിരിഞ്ഞിറങ്ങിയത്. കഴിഞ്ഞ ജനുവരി 15ന് എത്തിയ കടലാമ 128 മുട്ടകളാണിട്ടത്.
ഈ സീസണിൽ 76 കൂടുകളിലായി 7882 മുട്ടകൾക്കാണ് സൂര്യ കടലാമ സംരക്ഷണ സമിതി കാവലൊരുക്കിയത്. മേഖലയിൽ ആദ്യമായാണ് ഇത്രയും കടലാമകൾ മുട്ടയിടാനെത്തിയത്. ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക് ആദ്യ കടലാമ കുഞ്ഞിനെ കടലിലിറക്കി.
സൂര്യ കടലാമ സംരക്ഷണ സമിതി പ്രസിഡൻറ് പി.എ. സെയ്തുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ പ്രധാനാധ്യാപിക മേഴ്സി, വിദ്യാർഥികൾ, സമിതി അംഗങ്ങളായ പി.എ. നസീർ, കെ.എസ്. ഷംനാദ്, കെ.എ. സുഹൈൽ, പി.എ. ഫൈസൽ, എ.എസ്. നാരായണൻ, കെ.എച്ച്. മുജീബ്, പി.എ. നജീബ്, കെ.കെ. മുയാസ്, പി.കെ. മോഹനൻ, കെ.എച്ച്. ഫാസിൽ, നവാസ് തിരുവത്ര, മുജീബ് തൊട്ടാപ്പ്, ഷിജിൻ സാഗരിക, എ.ഐ. ഷമീർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

