ആദിവാസി ഉപപദ്ധതിക്ക് വകയിരുത്തിയത് 1020.44 കോടി രൂപ
text_fieldsകോഴിക്കോട് : ആദിവാസികളുടെ ഉന്നമനം ലക്ഷ്യമിടുന്ന പട്ടികവർഗ ഉപപദ്ധതിക്ക് 1020.44 കോടി രൂപ ബജറ്റിൽ വകയിത്തി. ഇത് മുൻവർഷത്തേക്കാൾ 46.31 കോടി രൂപ അധികമാണ്. പട്ടികവർഗ വകുപ്പ് മുഖേന 804.70 കോടി രൂപയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന 215.74 കോടി രൂപയും ചെലവഴിക്കും.
വിദ്യാവാഹിനി പദ്ധതിക്കായി 30 കോടി രൂപയും പട്ടികവർഗക്കാർക്കുള്ള വരുമാന ദായക കാർഷിക ഉദ്യമം പദ്ധതിയുടെ വിവിധ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപയും വകയിരുത്തി. കേരള ട്രൈബൽ പ്ലസ് പദ്ധതിക്ക് 35 കോടി രൂപ വകയിരുത്തി. 16 മോഡൽ റസിഡൻഷ്യൽ / ആശ്രം സ്കൂളുകൾ, നാല് ഏകലവ്യ സ്കൂളുകൾ, രണ്ട് സ്പെഷ്യൽ സി.ബി.എസ്.ഇ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ എന്നിവയുടെ നടത്തിപ്പ് ചെലവിനായി 60 കോടി രൂപ വകയിരുത്തി. പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക് ഹോസ്റ്റലുകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് 10 കോടി രൂപ വകയിത്തി. ഇത് മുൻവർഷത്തെ വിഹിതത്തിന്റെ ഇരട്ടിയാണ്.
പട്ടികവർഗ്ഗ മേഖലകളിൽ മാതൃക റസിഡൻഷ്യൽ സ്കൂളുകൾക്ക് കെട്ടിടം നിർമിക്കുന്നതിനായി അഞ്ച് കോടി രൂപ വകയിരുത്തി. പട്ടികവർഗക്കാരുടെ ക്ഷേമത്തിനായുള്ള സഹായ പദ്ധതികൾക്കായി ആകെ 27.46 കോടി രൂപ വകയിരുത്തു. ഇതിൽ ആറ് കോടി രൂപ പട്ടിക വർഗ യുവതികളുടെ വിവാഹ സഹായത്തിനായും, നാല് കോടി രൂപ സിക്കിൾ സെൽ അനീമിയ രോഗികൾക്കുള്ള സഹായത്തിനായും 17 കോടി രൂപ ജനനി ജന്മരക്ഷ പദ്ധതികേ്കൈയും, 45 ലക്ഷം രൂപ പരമ്പരാഗത പട്ടികവർഗ വൈദ്യൻമാർക്കുളള സാമ്പത്തിക സഹായത്തിനായും നീക്കിവെച്ചു.
പട്ടികവർഗക്കാർക്കിടയിലെ ദാരിദ്ര്യം, പോഷകാഹാര കുറവ് എന്നിവ ഇല്ലാതാക്കുന്നതിനുള്ള പദ്ധതിക്കായി 20 കോടി രൂപ വകയിരുത്തി. പട്ടികവർഗ ആരോഗ്യ സംരക്ഷണ പദ്ധതിക്കായി 32 കോടി രൂപ വകയിരുത്തി. അപൂർണമായ പട്ടികവർഗ ഭവനങ്ങളുടെ പൂർത്തീകരണത്തിനും സേഫ് ഉൾപ്പെടെയുള്ള പട്ടികവർഗ വകുപ്പിന്റെ ഭവന പുനരുദ്ധാരണ പദ്ധതികൾക്കുമായി 70 കോടി രൂപ വകയിരുത്തി.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ കൂടുതൽ ഉന്നതികളിലേക്ക് വ്യാപിപ്പിക്കുന്നതിനും മുൻ വർഷങ്ങളിൽ ഏറ്റെടുത്തവ പൂർത്തീകരിക്കുന്നതിനുമായി അംബേദ്‌ക്കർ സെറ്റിൽമെന്റ് വികസന പദ്ധതിക്ക് 42 കോടി രൂപ വകയിരുത്തി.
പട്ടികവർഗ മേഖലയിൽ ഭൂമി വാങ്ങിനൽകുന്നതിനും, പുനരധിവാസ മേഖലകളുടെ വികസനത്തിനുമായി "ഭൂരഹിതരായ പട്ടികവർഗ്ഗക്കാരുടെ പുനരധിവാസം' പദ്ധതിയിൽ 42 കോടി രൂപ വകയിരുത്തി. പട്ടികവർഗ ഉപപദ്ധതിയിലെ കോർപ്പസ് ഫണ്ടിനായി 46 കോടി രൂപ വകയിരുത്തുന്നു. ഇത് മുൻവർഷത്തെ വിഹിതത്തേക്കാൾ ആറ് കോടി രൂപ അധികമാണ്. പട്ടികവർഗ ജനസംഖ്യയിലെ ഏറ്റവും വലിയ വിഭാഗമായ പണിയ വിഭാഗത്തിന് സാമൂഹ്യ വികസനവും ഉപജീവനവും ലക്ഷ്യം വച്ചുകൊണ്ട് നടപ്പിലാക്കുന്ന പ്രത്യേക വികസന പാക്കേജിനായി മൂന്ന് കോടി രൂപ വകയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

