സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികം: അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ ചൈതന്യ ആലുവ ടൗൺ മസ്ജിദ് സന്ദർശിച്ചു
text_fieldsആലുവ: ശ്രീനാരായണ ഗുരു ആലുവയിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിൻ്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ ചൈതന്യ ആലുവ ടൗൺ ജുമ മസ്ജിദ് സന്ദർശിച്ചു.
സർവമത സമ്മേളനത്തിൻ്റെ പ്രചാരണങ്ങൾക്കായി വിദേശ യാത്രകൾക്കൊരുങ്ങുന്ന അദ്ദേഹത്തിന് മസ്ജിദിൽ യാത്രയയപ്പ് നൽകി. മസ്ജിദ് പരിപാലന സമിതി പ്രസിഡൻറ് നസീർ ബാബു അധ്യക്ഷത വഹിച്ചു. അൻസാർ മസ്ജിദ് ഇമാം ടി.കെ. അബ്ദുസലാം മൗലവി മുഖ്യപ്രഭാഷണം നടത്തി.
പരിപാലന സമിതി ഭാരവാഹികളായ അൻവർ ഫിറോസ്, നാദിർഷ ഇലഞ്ഞിക്കായി, വെളിയത്തുനാട് മഹല്ല് പ്രസിഡൻ്റ് മാലിക് പാത്തല, ആലുവ സേട്ട് മസ്ജിദ് കമ്മിറ്റി സെക്രട്ടറി പി.എ. അബ്ദുൽ സമദ്, നാദിർഷ തോട്ടക്കാട്ടുകര, ആലുവ മുസ് ലിം അസോസിയേഷൻ പ്രസിഡൻറ് അബ്ദുൽ ഖാദർ പേരയിൽ, വൈസ് പ്രസിഡൻറ് യാസർ അഹമ്മദ്, സാമൂഹ്യ പ്രവർത്തകരായ പി.എ. ഹംസക്കോയ, സാബു പരിയാരത്ത്, മുഹമ്മദാലി ആനക്കാടൻ, അമീർ ഫൈസൽ, ഷാജി, മുസ്തഫ എടയപ്പുറം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

