Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലബാര്‍ സമരം 100ാം...

മലബാര്‍ സമരം 100ാം വാര്‍ഷികം: സി.പി.ഐ കാമ്പയിന്​ ഇന്ന്​ തുടക്കം

text_fields
bookmark_border
CPI flag
cancel

മ​ല​പ്പു​റം: മ​ല​ബാ​ര്‍ സ​മ​ര​ത്തി​െൻറ ശ​താ​ബ്​​ദി വ​ര്‍ഷ​ത്തി​ല്‍ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തെ വി​ക​ല​മാ​ക്കാ​നും സ​മ​ര സേ​നാ​നി​ക​ളെ വ​ക്രീ​ക​രി​ക്കാ​നും ച​രി​ത്രം മാ​റ്റി​യെ​ഴു​താ​നു​മു​ള്ള ശ്ര​മ​ങ്ങ​ള്‍ക്കെ​തി​രെ 'മ​തേ​ത​ര ഇ​ന്ത്യ​ക്കാ​യ് ഉ​ണ​ര്‍ന്നി​രി​ക്കാം' കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​​ സി.​പി.​ഐ നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ മ​ല​പ്പു​റം കു​ന്നു​മ്മ​ലി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ ഓ​ണ്‍ലൈ​നി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യും. കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് സം​ബ​ന്ധി​ക്കും. ക​വി ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​മാ​പ​ന സ​മ്മേ​ള​നം ശ​നി​യാ​ഴ്​​ച രാ​വി​ലെ 10ന്​ ​സി.​പി.​ഐ സം​സ്ഥാ​ന അ​സി. സെ​ക്ര​ട്ട​റി സ​ത്യ​ന്‍ മൊ​കേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. ചി​ത്ര​കാ​ര​ന്മാ​രു​ടെ ത​ത്സ​മ​യ വ​ര​യും പ്ര​ദ​ര്‍ശ​ന​വു​മു​ണ്ടാ​വും.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല സെ​ക്ര​ട്ട​റി പി.​കെ. കൃ​ഷ്ണ​ദാ​സ്, സം​സ്ഥാ​ന കൗ​ണ്‍സി​ല്‍ അം​ഗം പി. ​സു​ബ്ര​ഹ്മ​ണ്യ​ന്‍, അ​ജി​ത് കൊ​ളാ​ടി, ഇ. ​സെ​യ്ത​ല​വി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPImalabar rebellion
News Summary - 100th anniversary of malabar rebellion: CPI campaign begins today
Next Story