Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്നുമാസം: 10,016 ഇതര...

മൂന്നുമാസം: 10,016 ഇതര സംസ്ഥാനക്കാർ കേരളത്തിൽ റേഷൻ വാങ്ങി

text_fields
bookmark_border
Priority Ration Card
cancel

തിരുവനന്തപുരം: ‘ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി’ വഴി സംസ്ഥാനത്ത് റേഷൻ വാങ്ങുന്ന ഇതര സംസ്ഥാനക്കാരുടെ എണ്ണത്തിൽ വൻ വർധന. സിവിൽ സപ്ലൈസ് വകുപ്പിന്‍റെ കണക്കുപ്രകാരം കഴിഞ്ഞ മൂന്നുമാസത്തിനിടെ 10,016 പേരാണ് കേരളത്തിൽനിന്ന് റേഷൻ ഭക്ഷ്യധാന്യങ്ങൾ വാങ്ങിയത്. ഓരോ മാസവും ഇവരുടെ എണ്ണത്തിൽ വർധനവാണ് രേഖപ്പെടുത്തിയത്. മേയ്- 2237, ജൂൺ- 3266, ജൂലൈ- 4513 എന്നിങ്ങനെയാണ് എണ്ണം. രാജ്യത്തെവിടെയുമുള്ള റേഷൻ കടകളിൽ നിന്ന് സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ ബയോ മെട്രിക് സംവിധാനം വഴി ഗുണഭോക്താക്കളെ അനുവദിക്കുന്ന പദ്ധതിയാണ് ‘ഒരു രാജ്യം, ഒരു റേഷൻ കാർഡ്’.

കേരളത്തിൽ റേഷൻ വാങ്ങിയ ഇതര സംസ്ഥാനക്കാരിൽ ഏറ്റവുമധികം പേർ ബിഹാറുകാരാണ്- 3391 പേർ. മേയിൽ 906 പേർ റേഷൻ വാങ്ങി. ജൂണിൽ ഇവരുടെ എണ്ണം 1156 ആയും ജൂലൈയിൽ 1343 ആയും വർധിച്ചു. രണ്ടാംസ്ഥാനത്തുള്ളത് അസം ആണ്. അസമിൽനിന്നുള്ള 1996 പേരാണ് മൂന്നുമാസത്തിനിടെ റേഷൻ വാങ്ങിയത്. തൊട്ടയൽപക്കമായ തമിഴ്നാട് മൂന്നാം സ്ഥാനത്താണ്-1323.

ഏറ്റവുമധികം ഇതര സംസ്ഥാനക്കാർ റേഷൻ വാങ്ങിയത് മലപ്പുറത്താണ് -2182. ഇവരിലും മുന്നിൽ ബിഹാറുകാർ തന്നെ- 870. ഇതര സംസ്ഥാനക്കാർ റേഷൻ വാങ്ങിയവരുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ളത് എറണാകുളമാണ്- 1251.

അതേസമയം, കേരളത്തിന് പുറത്തുനിന്ന് റേഷൻ വാങ്ങിയ മലയാളികളുടെ എണ്ണം രണ്ടക്കം കടന്നിട്ടില്ല. കഴിഞ്ഞ മൂന്നുമാസം സംസ്ഥാനത്തിനു പുറത്ത് 35 മലയാളികളാണ് റേഷൻ വാങ്ങിയത്. ജൂണിൽ 16 പേരും ജൂലൈയിൽ 19 പേരും. മേയിൽ ആരും വാങ്ങിയില്ല. ബിഹാർ, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നാണ് ഇവർ റേഷൻ വാങ്ങിയത്.

സംസ്ഥാനം, മൂന്നുമാസം റേഷൻ വാങ്ങിയവരുടെ എണ്ണം

ബിഹാർ 3405

അസം 1996

തമിഴ്നാട് 1323

കർണാടക 810

ഝാർഖണ്ഡ് 939

പശ്ചിമ ബംഗാൾ 630

മധ്യപ്രദേശ് 544

മഹാരാഷ്ട്ര 247

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:migrantration cardskerala
News Summary - മൂന്നുമാസം: 10,016 ഇതര സംസ്ഥാനക്കാർ കേരളത്തിൽ റേഷൻ വാങ്ങി
Next Story