കാട്ടാക്കടയിൽ നാളെ 1001 പേരുടെ കേരളീയം മെഗാ തിരുവാതിര
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിന്റെ നേട്ടങ്ങൾ ആഘോഷിച്ചുകൊണ്ടു നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിനായി വേറിട്ട പ്രചാരണങ്ങൾ ഒരുക്കുന്ന കാട്ടാക്കട മണ്ഡലത്തിൽ 29ന് 1001 പേർ പങ്കെടുക്കുന്ന മെഗാ തിരുവാതിര നടക്കും. ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിലാണ് നിയോജകമണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലെ സ്ത്രീ കൂട്ടായ്മകൾ ഒത്തുചേരുന്ന മെഗാ തിരുവാതിര അരങ്ങേറുന്നത്.
കാട്ടാക്കടയിലെ ഒപ്പം വനിതാ കൂട്ടായ്മയും മെഗാ തിരുവാതിരയിൽ പങ്കാളിയാകും.കേരളീയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കാട്ടാക്കട മണ്ഡലത്തിലെ സ്‌കൂളുകളിൽ നിന്നുള്ള 1001 വിദ്യാർഥികൾ പങ്കെടുത്ത മലയാളഭാഷാഗാനാലാപനവും കഴിഞ്ഞയാഴ്ച നടത്തിയിരുന്നു.
കുടുംബശ്രീയുടെ കലാജാഥ
തിരുവനന്തപുരത്തു നവംബർ ഒന്നുമുതൽ ഏഴുവരെ നടക്കുന്ന കേരളീയത്തിന്റെ പ്രചാരണത്തിനായി കലാജാഥയുമായി കുടുംബശ്രീ. കനകക്കുന്നു കൊട്ടാരവളപ്പിൽ നിന്നാരംഭിച്ച കലാജാഥ കേളികൊട്ട്, മന്ത്രി വി.ശിവൻകുട്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. വയനാട്ടിലെ കുടുംബശ്രീ യൂനിറ്റിന്റെ സംഗീതസംഘമായ മലമുഴക്കിയാണ് കലാജാഥക്കു നേതൃത്വം നൽകിയത്. ഫ്‌ളാഗ് ഓഫിനു മുന്നോടിയായി ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശൽ യോജനക്കു കീഴിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഫ്‌ളാഷ് മോബും അരങ്ങേറി. തുടർന്ന് ക്വിസ് മത്സരവും സംഘടിപ്പിച്ചു.
ചടങ്ങിൽ ഐ.ബി. സതീഷ് എം.എൽ.എ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, കേരളീയം കൺവീനർ എസ്.ഹരികിഷോർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

