Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുകേഷ്‌ എം.എൽ.എക്ക്​ 10000 എം.എ.എച്ച്‌ പവർ ബാങ്ക്‌ തപാലിൽ അയച്ച്​ റാന്നി യൂത്ത്‌ കോൺഗ്രസ്

text_fields
bookmark_border
മുകേഷ്‌ എം.എൽ.എക്ക്​ 10000 എം.എ.എച്ച്‌ പവർ ബാങ്ക്‌ തപാലിൽ അയച്ച്​ റാന്നി യൂത്ത്‌ കോൺഗ്രസ്
cancel
camera_alt

എം. മു​കേഷ്​ എം.എൽ.എക്ക്​ പവർ ബാങ്ക്​ അയക്കുന്നതിനു മുന്നോടിയായി റാന്നി യൂത്ത്‌ കോൺഗ്രസ്​  നടത്തിയ പ്രതിഷേധ യോഗം

റാന്നി: സ്വന്തം ഫോണിന്‍റെ ചാർജ്​ 45 മിനിറ്റ്‌ പോലും നിൽക്കുന്നില്ല എന്ന് പറഞ്ഞ കൊല്ലം എം.എൽ.എ. എം. മുകേഷിന്​ 10000 എം.എ.എച്ച്‌ ശേഷിയുള്ള പവർബാങ്ക്‌ തപാലിൽ അയച്ച്‌ റാന്നി യൂത്ത്‌ കോൺഗ്രസ്​ നിയോജകമണ്ഡലം കമ്മറ്റി. എം.എൽ.എയുടെ ഫോണിലേക്ക്‌ വിളിച്ച 16 വയസ്സുകാരനോട്‌ കാർക്കശ്യമായ രീതിയിൽ പ്രതികരിച്ചതിൽ പ്രതിഷേധിച്ച്‌ യോഗം നടത്തിയ ശേഷമാണ്​ പവർ ബാങ്ക്‌ തപാലിൽ അയച്ച്‌ നൽകിയത്‌.

യൂത്ത്‌ കോൺഗ്രസ്​ നിയോജകമണ്ഡലം പ്രസിഡന്‍റ്​ അഡ്വ. സാംജി ഇടമുറി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അഡ്വ. സിബി താഴ്ത്തില്ലത്ത്‌ ഉദ്​ഘാടനം ചെയ്തു. ജെറിൻ പ്ലാച്ചേരിൽ, ഷിബു തോണിക്കടവിൽ, സി.എം. ഉദയൻ, ജിജോ ഐരാണിത്തറ, ടിന്റു ഐത്തല, വിജിഷ്‌ വള്ളിക്കാല, സുനിൽ കിഴക്കേചരുവിൽ എന്നിവർ സംസാരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story