ആദ്യദിനം തിരിച്ചെത്തിയത് ആയിരത്തോളം മലയാളികൾ
text_fieldsതിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികളെ മടക്കിയെത്തിക്കുന്നതിന് പ്രത്യേക നോൺ സ്റ്റോപ്പ് ട്രെയിൻ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി. വിവിധ സംസ്ഥാനങ്ങളിൽനിന്ന് 1.66 ലക്ഷം മലയാളികളാണ് രജിസ്റ്റർ ചെയ്തത്.
അന്തർസംസ്ഥാന തൊഴിലാളികളെ കൊണ്ടുേപാകുന്ന ട്രെയിനുകളിൽ മലയാളികളെ മടക്കിയെത്തിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നോർക്ക വഴി രജിസ്റ്റർ ചെയ്തവരിൽ പാസിന് അപേക്ഷിച്ചത് 28,272 പേർ. 5470 പേർക്ക് പാസ് അനുവദിച്ചു. ഇതിൽ തിങ്കളാഴ്ച ചെക്പോസ്റ്റുകൾ വഴി ആയിരത്തോളം പേർ മടങ്ങിയെത്തി.
സംസ്ഥാന അതിര്‍ത്തിയായ കാസര്‍കോട് ജില്ലയിലെ തലപ്പാടിയില്‍ വിദ്യാർഥികളും വയോജനങ്ങളുമടക്കം നിരവധി പേരാണ് എത്തിയത്. വാളയാര്‍ ചെക്ക്പോസ്റ്റ് വഴി 241 വാഹനങ്ങളിലായി 568 പേരെത്തി. 127 പേർ വയനാട്ടിലെ മുത്തങ്ങ ചെക്പോസ്റ്റ് വഴിയും എത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.