ശബരിമല സർവിസിന് 100 സ്വകാര്യ ബസുകളും; മന്ത്രി സി.പി. ജോൺ
text_fieldsശബരിമല: തീർഥാടനകാലത്ത് ശബരിമല സർവിസിനായി 100 സ്വകാര്യ ബസുകൾ വാടകക്കെടുക്കുമെന്ന് മന്ത്രി സി.പി. ജോൺ. 461 ബസുകളാണ് ആദ്യഘട്ടത്തിൽ പമ്പ സർവിസിന് ഇറക്കുക. നിലവിൽ കെ.എസ്.ആർ.ടി.സി സ്വകാര്യ ബസുകൾ വാടകക്കെടുത്ത് നടത്തിയ സർവിസുകൾ ഏറെ ലാഭകരമാണ്.
വാഹനത്തിൽ കെ.എസ്.ആർ.ടി.സി എന്ന ലേബൽ പതിക്കും. കണ്ടക്ടർ മാത്രമാണ് കെ.എസ്.ആർ.ടി.സിയുടേതായി ഉണ്ടാകുക. 40 തീർഥാടകരുണ്ടെങ്കിൽ അവർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെത്തി പമ്പയിലേക്ക് സർവിസ് നടത്താൻ സജ്ജമാണ്. ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തിയുള്ള പമ്പ സർവിസും കെ.എസ്.ആർ.ടി.സിക്കുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
യാത്രവാഹനങ്ങൾക്കൊപ്പം ചരക്ക് ഗതാഗതത്തിനും കെ.എസ്.ആർ.ടി.സി സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. ചരക്ക് നീക്കത്തിനായി ലോറികൾ വാടകക്കെടുത്ത് ഓടിച്ചുതുടങ്ങി. വീടുമാറ്റം ഉൾപ്പെടെയുള്ള ഏതാവശ്യത്തിനും സാധനങ്ങൾ കൊണ്ടുപോകാൻ കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെടാം. തടി നീക്കത്തിനും ലോറി നൽകാൻ കെ.എസ്.ആർ.ടി.സിക്കാകും. വിവിധ മേഖലകളിൽ നിന്നുള്ള വരുമാനം ലക്ഷ്യമിട്ടാണ് കെ.എസ്.ആർ.ടി.സി മുന്നോട്ടുപോകുന്നത് -മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

