Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനൂറ് ദിന കർമപരിപാടി:...

നൂറ് ദിന കർമപരിപാടി: തദ്ദേശ, എക്സൈസ് വകുപ്പുകളിൽ പൂർത്തിയായത് 52 പദ്ധതികൾ

text_fields
bookmark_border
mv govindan master
cancel
Listen to this Article

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ രണ്ടാം നൂറ് ദിന കർമപരിപാടിയിൽ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പുകൾ പൂർത്തിയാക്കേണ്ട 54 പദ്ധതികളിൽ 52 എണ്ണവും പൂർത്തിയായതായി മന്ത്രി എം.വി. ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

11 എണ്ണം ഉദ്ഘാടനം ചെയ്തു. 41 പദ്ധതികൾ േമയ് 20 ഓടെ ഉദ്ഘാടനം ചെയ്യും. എല്ലാ പഞ്ചായത്തുകളിലും ഐ.എൽ.ജി.എം സോഫ്റ്റ്വെയർ സേവനം, 20,000 ലൈഫ് ഭവനങ്ങളുടെ താക്കോൽദാനം, 1200 സി.എം.എൽ.ആർ.ആർ.പി റോഡുകൾ, കണ്ണൂരിൽ ചിക്കൻ റെൻഡറിങ് പ്ലാന്‍റ്, അമൃത് -2 ഉദ്ഘാടനം, ഏകീകൃത തദ്ദേശ സ്വയംഭരണവകുപ്പ് രൂപവത്കരണം, മാലിന്യമുക്ത ജലാശയ കാമ്പയിൻ, 14 ജില്ലകളിലും ബഡ്സ് കലോത്സവം, എക്‌സൈസ് വകുപ്പിൽ ഓൺലൈൻ സേവനങ്ങൾ തുടങ്ങിയവ ഇതിനോടകം പൂർത്തിയാക്കി.

പ്രാദേശിക കാലാവസ്ഥാ പ്രവചന സംവിധാനം, തദ്ദേശ സ്ഥാപനങ്ങളിൽ സ്‌പോർട്‌സ് കൗൺസിൽ രൂപവത്കരണം, ആയിരം പ്രവാസി സംരംഭങ്ങൾ, നൈപുണ്യ സ്‌കോളർഷിപ് വിതരണം, ആദിവാസി, തീരമേഖലകളിൽ ഫിറ്റ്‌നസ് സെന്‍റർ, ആധുനിക ചോദ്യം ചെയ്യൽ മുറികൾ സ്ഥാപിക്കൽ, രഹസ്യ പരാതി പരിഹാര സംവിധാനമായ പീപ്പിൾ ഐ ആപ്ലിക്കേഷൻ ഉദ്ഘാടനം തുടങ്ങി 41 പദ്ധതികൾ ഉടൻ യാഥാർഥ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ പ്രത്യക്ഷത്തിൽ 12542 പേർക്കും പരോക്ഷമായി 71272 പേർക്കും തൊഴിൽ ലഭിക്കും.

മുഴുവൻ കോർപറേഷനുകളിലും മാലിന്യ സംസ്കരണ പ്ലാന്‍റ്

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ കോർപറേഷനുകളും സ്ഥലം കണ്ടെത്തി മാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. അടുത്ത നാലുവർഷംകൊണ്ട് സമ്പൂർണ ശുചിത്വ കേരളം യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം. ഖര, ദ്രവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുന്നതാണ് മികച്ച മാർഗം. ഗ്രാമപ്രദേശങ്ങളിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV Govindan Master100 days programme
News Summary - 100 Days Program: 52 projects completed in Local self Government and Excise Departments
Next Story