Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുരുവായൂർ അർച്ചനക്ക് വിഷ്ണുഭട്ടിന്‍റെ സംഗീതത്തിന് നൂറുദിനം

text_fields
bookmark_border
ഗുരുവായൂർ അർച്ചനക്ക് വിഷ്ണുഭട്ടിന്‍റെ സംഗീതത്തിന് നൂറുദിനം
cancel
camera_alt

 വിഷ്ണുഭട്ട്​

കാസർകോട്: ഗുരുവായൂർ അർച്ചനയ്ക്ക് വെള്ളിക്കോത്ത് വിഷ്ണുഭട്ടി െൻറ സംഗീതത്തിന് നൂറാംനാൾ. കോവിഡ് കാല അടച്ചിടലിനെ തുടർന്ന് ഭക്തർക്ക് ഗുരുവായൂരിലേക്കുള്ള പ്രവേശനം നിഷേധിച്ചിരുന്നു. എന്നാൽ പൂജയും അർച്ചനയും മുടങ്ങാതെ നടന്നു. ഇത് ഭക്തർക്ക് ലഭിച്ചത് കീഴ്ശാന്തിക്കാരൻ ഓൺലൈനായി നൽകുന്ന ഗദ്യ വർണനയിലൂടെയാണ്.

കണ്ണ െൻറ മുന്നിലെത്തുന്ന ആയിരങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു അർച്ചനാ വർണന. ഈ വർണന ഗദ്യരൂപത്തിൽ ഒാൺലൈനായി​ട്ടെങ്കിലും അനുഭവിക്കാൻ ലോകത്തി െൻറ വിവിധ ഭാഗങ്ങളിൽ ഗുരുവായൂർ ഭക്തർ കാത്തുനിൽക്കുന്നുണ്ടാവും. അവർക്കു മുന്നിലേക്കാണ് വർണനയ്ക്ക് സംഗീതം നൽകി വിഷ്ണുഭട്ട് എത്തിച്ചത്. അർച്ചനയുടെ വർണന കൃഷ്ണ സ്തുതിയാണ്. ഇത് മറ്റൊരാൾ പുനരവതരിപ്പിക്കുന്നത് കീഴ്വഴക്കമില്ലെങ്കിലും സംഗീതം നൽകുന്നതിൽ തെറ്റില്ലെന്ന നിലപപാടാണ് ഗുരുവായൂർ അധികൃതർക്ക് എന്ന് വിഷ്ണുഭട്ട് പറഞ്ഞു.

ഭട്ടി െൻറ ഈ ശ്രമത്തിന് ഇന്നേക്ക് നൂറുദിനം പൂർത്തിയാകുകയാണ്. ഗുരുവായൂർ കീഴ്ശാന്തിയായ തിരുവാലൂർ ശ്രകുമാരൻ നമ്പൂതിരിയാണ് ഉച്ചപൂജയുടെ വർണന നടത്തുന്നത്. ഇൗ ഗദ്യ വർണന ബംഗളൂർ രവിശങ്കർ ആശ്രമത്തിലെ ജയശ്രീ രഘുനാഥാണ് വിഷ്ണുഭട്ടിന് അയച്ചുകൊടുത്തത്. വർണനക്ക് സംഗീതം നൽകി ജയശ്രീ മുഖേന കീഴ്ശാന്തിക്കും ദേവസ്വത്തിനു കീഴിലെ നവ മാധ്യമ ഗ്രൂപ്പിലേക്കും എത്തിച്ചു . അങ്ങനെയാണ് ശ്രുതിമധുരമായ വർണനാ സംഗീതം ലോകത്തെമ്പാടുമുള്ള ഗുരുവായൂർ ഭക്തർക്ക് ലഭ്യമായത്.

എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരുമണിക്ക് ലഭിക്കുന്ന വർണന രണ്ടു മണിക്കൂർ നേരത്തേ പരിശ്രമം കൊണ്ടാണ് സംഗീതമാക്കി മാറ്റുന്നത്. കല്യാണി, മോഹനം തുടങ്ങി 30 ഒാളം ഭക്തിരസ പ്രധാനമായ രാഗങ്ങൾ ഉപയോഗിച്ചാണ് അർച്ചന ചിട്ടപ്പെടുത്തുന്നതെന്ന് വിഷ്ണുഭട്ട് പറഞ്ഞു. ആഗസ്റ്റ് ഒമ്പതിന് തുടങ്ങിയ ഇൗ പരിശ്രമത്തിന് സംഗീതം നൽകാൻ പരസഹായമില്ല. ഇത് തനിക്ക് ലഭിച്ച പുണ്യമായി കരുതുകയാണ്. ഗുരുവായൂരപ്പോനോട് നിരിട്ട് സംസാരിക്കുന്ന അനുഭൂതിയാണ് എനിക്കുണ്ടായിരിക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം വെള്ളിക്കോത്ത് മഹാ കവി പി.സ്മാരക സ്കുളിൽ നിന്നും സംഗീതാധ്യാപകനായി വിരമിച്ചതാണ് വിഷ്ണുഭട്ട്. മതനിരപേക്ഷതയ്ക്ക് വേണ്ടി ജനകീയ സംഗീതയാത്ര സംഘടിപ്പിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 100 days of Vishnu Bhatt's music
Next Story