Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right100 ദിവസം 100 കർമ...

100 ദിവസം 100 കർമ പദ്ധതിയുമായി മുഖ്യമന്ത്രി

text_fields
bookmark_border
100 ദിവസം 100 കർമ പദ്ധതിയുമായി മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: സാമൂഹിക സുരക്ഷ പെൻഷൻ 100 രൂപ വീതം വർധിപ്പിക്കുന്നതുൾപെടെ അടുത്ത നൂറു ദിവസത്തേക്ക്​ 100 കർമ പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. പെൻഷൻ തുക ഇനി മുതൽ മാസംതോറും വിതരണം ചെയ്യും. 153 കുടുംബാരോഗ്യ കേന്ദ്രങ്ങൾ 100 ദിവസത്തിനകം ഉദ്​ഘാടനം ചെയ്യും.

കോവിഡിനെ പ്രതിരോധിച്ച്​ കൊണ്ട്​ ജീവിതത്തെ മുന്നോട്ട്​ കൊണ്ട്​ പോകുകയാണ്​ നാം. ഒരാളും പട്ടിണി കിടക്കാൻ പാടില്ല. 86 ലക്ഷം കുടുംബങ്ങൾക്ക്​ ഭക്ഷ്യകിറ്റ്​ വിതരണം ചെയ്​തു. പുതിയ ഒന്നരലക്ഷം കാർഡ്​ ഉടമകൾ ഉൾപെടെ 88 ലക്ഷം കുടുംബങ്ങൾക്ക്​ ഓണം കിറ്റ്​ വിതരണം ചെയ്​തു. ഈ ഭക്ഷ്യ കിറ്റ്​ വിതരണം അടുത്ത നാല്​ മാസം തുടരും.

എൽ.ഡി.എഫ്​ സർക്കാറിൻെറ ഏറ്റവും മികച്ച പദ്ധതി സാമൂഹിക സുരക്ഷ പെൻഷനാണ്​. യു.ഡി.എഫ്​ ഒഴിയു​​േമ്പാൾ 600 രൂപ നിരക്കിലായിരുന്നു പെൻഷൻ. തെരഞ്ഞെടുപ്പ്​ പ്രകടന പത്രികയിൽ വാഗ്​ദാനം ചെയ്​ത സാമുഹികക്ഷേമ പെൻഷനിലെ വർധന അക്ഷരം പ്രതി വർധിപ്പിക്കാൻ സാധിച്ചു.

600 രൂപയിൽ നിന്നും 1300 രൂപയാക്കി വർധിച്ചു. ഇതിന്​ പുറമെയാണ്​ 100 രൂ കൂടി വർധിപ്പിച്ചത്​. 35 ലക്ഷം ഗുണഭോക്താക്കൾ എന്നത് 58 ലക്ഷമായി വർധിച്ചു. 23 ലക്ഷം പുതുതായി പദ്ധതിയിൽ ഉൾപ്പെടുത്തി.

കുടിശ്ശികയില്ലാതെ പെൻഷൻ വിതരണം ചെയ്യാൻ സാധിച്ചു. സർക്കാർ ആശുപത്രികളുടെ അടിസ്​ഥാന സൗകര്യ വികസനത്തിൽ വൻകുതിപ്പാണ്​ നടത്തിയത്​.

നൂറു ദിവസം കൊണ്ട്​ ആവശ്യമായ ജീവനക്കാരെ ആരോഗ്യ രംഗത്ത്​ നിയമിക്കും. പകർച്ചവ്യാധി തുടങ്ങിയതിനു ശേഷം 9768 ആരോഗ്യ പ്രവർത്തകരെ നിയമിച്ചു. 1200 ഹൗസ് സർജൻമാരേയും നിയമിച്ചു.

മറ്റ്​ പ്രധാന പ്രഖ്യാപനങ്ങൾ:

  • കോവിഡ്​ പരിശോധനകളുടെ എണ്ണം പ്രതിദിനം അരലക്ഷമാക്കി ഉയർത്തും.
  • പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും.
  • 10 ഡയാലിസിസ് കേന്ദ്രങ്ങൾ, ഒമ്പത്​ സ്കാനിങ് കേന്ദ്രങ്ങൾ, മൂന്ന്​ കാത്ത് ലാബുകൾ, രണ്ട്​ അർബുദ ചികിത്സ കേന്ദ്രങ്ങൾ എന്നിവ പൂർത്തീകരിക്കും.
  • 500 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന സ്കൂളുകളിൽ കെട്ടിടം നിർമിക്കും.
  • 27 സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കും.
  • വിദ്യാശ്രീ പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് ലാപ്ടോപ്.
  • പി.എസ്​.സി നിയമനത്തിന്​ സ്​പെഷൽ റൂൾസിനായി സ്​പെഷ്യൽ ടാസ്​ക്​ ഫോഴ്​സ്​.
  • കോളജ്​ ഹയർസെക്കൻഡറി മേഖലയിൽ 1000 തസ്​തികകൾ സൃഷ്​ടിക്കും.
  • 50,000 പേർക്ക് കാർഷികേതര മേഖലയിൽ ജോലി.
  • ദുരിതാശ്വാസ നിധിയിൽ നിന്നും 961 കോടി മുടക്കി ഗ്രാമീണ ഗ്രാമീണ റോഡുകൾക്ക് തുടക്കം കുറിക്കും.
  • 158 കി.മീ റോഡും 21 പാലങ്ങളും ഉദ്ഘാടനം െചയ്യും.
  • 41 കിഫ്ബി പദ്ധതികള്‍ നവംബറിനകം ഉദ്ഘാടനം ചെയ്യും.
  • പച്ചക്കറികൾക്ക്​ തറ വില നിശ്ചയിക്കും.
  • കയർ ഉദ്​പാദനം 50 ശതമാനം വർധിപ്പിക്കും.
  • കശുവണ്ടി മേഖലയിൽ 3000 തൊഴിലാളികൾക്ക്​ കൂടി തൊഴിൽ.
  • ഒന്നര ലക്ഷം പേർക്ക്​ കുടിവെള്ള കണക്​ഷൻ.
  • 10 സ്​പോർട്​സ്​ സെൻററുകളും ആറ്​ ഗാലറികളും ഉദ്​ഘാടനം ചെയ്യും.
  • ശബരിമലയിൽ 28 കോടിയുടെ മൂന്ന്​ പദ്ധതികൾ.
  • 15 പൊലീസ്​ സ്​റ്റേഷനുകളും 15 സൈബർ പൊലീസ്​ സ്​റ്റേഷനുകളും പൂർത്തീകരിക്കും.
  • നിലക്കലിൽ കുടിവെള്ള പദ്ധതി ആരംഭിക്കും.
  • 1000 ജനകീയ ഹോട്ടലുകൾ.
  • കൂടുതൽ കേരള ചിക്കൻ ഔട്ട്​ലെറ്റുകൾ.
  • ചെല്ലാനം പദ്ധതി ഉടൻ പൂർത്തീകരിക്കും.
  • പുനർഗേഹം പദ്ധതിയിലൂടെ 5000 പേർക്ക്​ ധനസഹായം.
  • അതിഥി തൊഴിലാളികൾക്ക്​ പ്രത്യേക കേന്ദ്രങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keral100 action planPinarayi VijayanPinarayi Vijayan
Next Story