100 ദിന കർമപരിപാടി: 58 സ്കൂൾ കെട്ടിടം കൂടി ഉദ്ഘാടനം ചെയ്യും
text_fieldsമന്ത്രി വി. ശിവൻ കുട്ടി
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി മേയ് 20 വരെ പൊതുവിദ്യാഭ്യാസ വകുപ്പിൽ 480 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. 58 ഹൈടെക് സ്കൂൾ കെട്ടിടങ്ങൾകൂടി ഉടൻ ഉദ്ഘാടനം ചെയ്യും. 16 എണ്ണം കഴിഞ്ഞദിവസം നാടിന് സമർപ്പിച്ചിരുന്നു.
11 സ്കൂൾ കെട്ടിടങ്ങൾക്ക് കല്ലിടും. ഹൈസ്കൂളുകളിലെ ഹൈടെക് ലാബുകൾക്ക് 16500 ലാപ്ടോപ്പുകൾ കൂടി നൽകും. ഡിജിറ്റൽ സാക്ഷരതക്കായി ‘ഇ മുറ്റം’ പദ്ധതി ആവിഷ്കരിക്കും. ഭിന്നശേഷിക്കാർക്ക് കായിക മികവ് പ്രകടിപ്പിക്കാൻ പ്രത്യേക കായിക മേളക്കായി ‘ഇൻക്ലൂസീവ് സ്പോർട്സ് മാനുവൽ’ തയാറാക്കും. പുതിയ അധ്യാപകർക്ക് 10 ദിവസത്തെ റസിഡൻഷ്യൽ പരിശീലനം സംഘടിപ്പിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

