Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right100 കോടിയുടെ...

100 കോടിയുടെ തട്ടിപ്പ്: അറ്റ്കോസ് ഉടമകൾ അറസ്റ്റിൽ: അ​ഗ്രി​ക​ൾ​ച​റ​ൽ ടൂ​റി​സം മേ​ഖ​ല​യി​ൽ ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് നൂ​റു​ക​ണ​ക്കി​ന് പേ​രി​ൽ​നി​ന്ന് നി​ക്ഷേ​പം വാ​ങ്ങി മു​ങ്ങി

text_fields
bookmark_border
100 കോടിയുടെ തട്ടിപ്പ്: അറ്റ്കോസ് ഉടമകൾ അറസ്റ്റിൽ:  അ​ഗ്രി​ക​ൾ​ച​റ​ൽ ടൂ​റി​സം മേ​ഖ​ല​യി​ൽ ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് നൂ​റു​ക​ണ​ക്കി​ന്   പേ​രി​ൽ​നി​ന്ന് നി​ക്ഷേ​പം വാ​ങ്ങി മു​ങ്ങി
cancel

ക​ള​മ​ശ്ശേ​രി: 100 കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​ച്ച കേ​സി​ൽ അ​റ്റ്കോ​സ് സ്ഥാ​പ​ന ഉ​ട​മ​ക​ളെ അ​റ​സ്റ്റു ചെ​യ്തു. അ​ഗ്രി​ക​ൾ​ച​റ​ൽ ടൂ​റി​സം മേ​ഖ​ല​യി​ൽ ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് നൂ​റു​ക​ണ​ക്കി​ന് പേ​രി​ൽ​നി​ന്ന് നി​ക്ഷേ​പം വാ​ങ്ങി മു​ങ്ങി​യ അ​റ്റ്​​കോ​സ്​ ഡ​യ​റ​ക്ട​ർ​മാ​രാ​യ തൃ​ശൂ​ർ എ​ൽ​തു​രു​ത്ത് ലാ​ലൂ​ർ റോ​ഡി​ൽ പാ​റ​ത്ത​ല വീ​ട്ടി​ൽ മു​ര​ളീ​ധ​ര​ൻ (62), മ​ക്ക​ളാ​യ ആ​ഷി​ക് (32), അ​ഖി​ൽ (35) എ​ന്നി​വ​രെ​യാ​ണ് ക​ള​മ​ശ്ശേ​രി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ള​മ​ശ്ശേ​രി പ​ത്ത​ടി​പ്പാ​ലം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന അ​ഗ്രി ടൂ​റി​സം കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി, മ​ൾ​ട്ടി സ്റ്റേ​റ്റ് കോ ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി ആ​ക്ട് പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. കേ​ര​ള​ത്തി​ൽ 13 ഇ​ട​ത്തും കോ​യ​മ്പ​ത്തൂ​രി​ലും ശാ​ഖ​യു​ണ്ട്. പ​ണം തി​രി​കെ ന​ൽ​കാ​തെ വ​ന്ന​പ്പോ​ൾ 32 സ്റ്റേ​ഷ​നു​ക​ളി​ലാ​യി 54 കേ​സെ​ടു​ത്തു.

ക​ള​മ​ശ്ശേ​രി​യി​ൽ 29 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​തോ​ടെ പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​യി. എ.​സി.​പി മ​നോ​ജ് കു​മാ​റി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ള​മ​ശ്ശേ​രി സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ദി​ലീ​ഷ്, എ​സ്.​ഐ​മാ​രാ​യ സ​നീ​ഷ്, അ​നി​ൽ കു​മാ​ർ തു​ട​ങ്ങി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് തൃ​ശ്ശൂ​ർ അ​മ​ല ന​ഗ​റി​ലെ അ​പ​ർ​ട്മെ​ന്റി​ൽ നി​ന്ന് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

പ്ര​തി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ക്കാ​നും സ്വ​ത്ത് ക​ണ്ടെ​ത്താ​നും ന​ട​പ​ടി തു​ട​ങ്ങി. പ​ത്ത​ടി​പ്പാ​ല​ത്തെ ഓ​ഫി​സ് റെ​യ്ഡ് ചെ​യ്ത് രേ​ഖ​ക​ൾ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudinvestmentTourisamPoliceArrestcroresAgricutureKerala
News Summary - 100 crore fraud: Atcos owners arrested: They took hundreds of investments in the name of promising profits in the agri-tourism sector and went bankrupt
Next Story