Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

10 വയസുകാരന് പൊള്ളലേറ്റു; അച്ഛൻ പൊള്ളിച്ചെന്ന് മൊഴി

text_fields
bookmark_border
10 വയസുകാരന് പൊള്ളലേറ്റു; അച്ഛൻ പൊള്ളിച്ചെന്ന് മൊഴി
cancel

കൊല്ലം: മൈനാഗപ്പള്ളിയിൽ പത്ത് വയസുകാരന് പൊള്ളലേറ്റു. അച്ഛൻ പൊള്ളിച്ചതാണ് എന്ന് കുട്ടിയുടെ മൊഴിനൽകി. അതേസമയം, ചൂട് വെള്ളം വീണതെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടിയെ എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ചയാണ് വീട്ടില്‍ വെച്ച് പൊള്ളലേറ്റത്. സ്കൂള്‍ തുറന്നിട്ടും കുട്ടി എത്താത്തതിനെത്തുടര്‍ന്ന് അധ്യാപകര്‍ വീട്ടിലേക്ക് വിളിച്ച് ചോദിക്കുകയും ചെയ്തിരുന്നു. കുട്ടി ഇന്ന് എസ്.ഐ.ടി ആശുപത്രിയില്‍ ചികിത്സക്കെത്തിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയത്. കുട്ടിയെ മാറ്റി നിര്‍ത്തി ചോദിച്ചപ്പോഴാണ് അച്ഛനാണ് പൊള്ളിച്ചതെന്ന് മൊഴി നല്‍കിയത്. എന്നാല്‍ കുട്ടിയുടെ കൈ തട്ടിയാണ് ചൂടുവെള്ളം വീണതെന്നും അച്ഛന്‍ സ്ഥലത്തില്ലെന്നുമാണ് ബന്ധുക്കളുടെ വാദം.

സി.ഡബ്ല്യു.സി അധികൃതര്‍ വിവരമനുസരിച്ചതിനെത്തുടർന്ന് പൊലീസ് കേസെടുത്തു. ഞായറാഴ്ച ജില്ലാ ആശുപത്രിയിലെത്തിച്ചിട്ടും കൃത്യമായ ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്നും കുടുംബം ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 10-year-old boy suffers burns; father says he was burned
Next Story