Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ഷാമബത്തയിൽ 10 ശതമാനം...

ക്ഷാമബത്തയിൽ 10 ശതമാനം വർധനവ്; നി​ല​വി​ലെ 25ൽ​ നി​ന്ന്​ 35 ശ​ത​മാ​ന​മാ​യാ​ണ്​ വ​ർ​ധി​ക്കു​ക

text_fields
bookmark_border
allowance
cancel

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത 10 ശ​ത​മാ​നം വ​ർ​ധി​പ്പ്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. നി​ല​വി​ലെ 25ൽ​ നി​ന്ന്​ 35 ശ​ത​മാ​ന​മാ​യാ​ണ്​ വ​ർ​ധി​ക്കു​ക. പെ​ൻ​ഷ​ൻ​കാ​രു​ടെ ഡി.​ആ​റി​ലും സ​മാ​ന വ​ർ​ധ​ന​വ്​ വ​രും. പു​തു​ക്കി​യ നി​ര​ക്കി​ലെ ക്ഷാ​മ​ബ​ത്ത ഏ​പ്രി​ലി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന മാ​ർ​ച്ചി​ലെ ശ​മ്പ​ള​ത്തോ​ടൊ​പ്പം ല​ഭി​ച്ചു​തു​ട​ങ്ങും.

പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ഏ​പ്രി​ലി​ലെ പെ​ൻ​ഷ​നോ​ടൊ​പ്പം പു​തു​ക്കി​യ നി​ര​ക്ക് ല​ഭ്യ​മാ​കും. 2024 ജ​നു​വ​രി ഒ​ന്നി​ന്​ ന​ൽ​കേ​ണ്ട മൂ​ന്ന്​ ശ​ത​മാ​നം, 2024 ജൂ​ലൈ ഒ​ന്നി​ന്​ ന​ൽ​കേ​ണ്ട ഒ​രു ശ​ത​മാ​നം, 2025 ജ​നു​വ​രി ഒ​ന്നി​ന്​ ന​ൽ​കേ​ണ്ട ര​ണ്ട്​ ശ​ത​മാ​നം, 2025 ജൂ​​ലൈ ഒ​ന്നി​ന്​ ന​ൽ​കേ​ണ്ട ര​ണ്ട്​ ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ്​ നാ​ല്​ ഗ​ഡു​ക്ക​ളി​ലെ പ​ത്ത്​ ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച​ത്.

പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​യം​ഭ​ര​ണ ബോ​ർ​ഡു​ക​ൾ തു​ട​ങ്ങി​യ​വ​ക്ക് അ​വ​രു​ടെ സാ​മ്പ​ത്തി​ക സ്ഥി​തി അ​നു​സ​രി​ച്ച് ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം വ​ർ​ധ​ന​വ് ന​ട​പ്പാ​ക്കാം. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഈ ​അ​ധി​ക ചെ​ല​വ് സ്വ​ന്തം ഫ​ണ്ടി​ൽ​നി​ന്ന് ക​ണ്ടെ​ത്ത​ണം.

ഡി.​എ ഇ​ന​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഗ​ഡു​ക്ക​ൾ ഫെ​ബ്രു​വ​രി​യി​ലും മാ​ർ​ച്ചി​ലു​മാ​യി അ​നു​വ​ദി​ക്കു​മെ​ന്ന്​ ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ ധ​ന​മ​​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന്​ ഒ​രു ഗ​ഡു (ര​ണ്ട്​ ശ​ത​മാ​നം) ക​ഴി​ഞ്ഞ മാ​സം അ​നു​വ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovtAllowanceLatest News
News Summary - 10 percent increase in famine allowance
Next Story