വേനൽ മഴയിൽ 10 ശതമാനം കുറവ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ച് ഒന്നുമുതൽ മേയ് 31 വരെ ലഭിച്ചത് 323.9 മില്ലിമീറ്റർ മഴ. സാധാരണ ലഭിക്കേണ്ടത് 359 മില്ലിമീറ്റർ ആയിരുന്നു. ഇത്തവണ 10 ശതമാനം മഴ കുറഞ്ഞു. ലക്ഷദ്വീപിൽ 195.9 ശതമാനം മഴയാണ് ലഭിച്ചത്. ഒരു ശതമാനം കുറവ്.
ആലപ്പുഴ ജില്ലയിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്- 42 ശതമാനം. കോഴിക്കോട്, മാഹി എന്നിവിടങ്ങളിലും അധിക മഴ ലഭിച്ചു. കോഴിക്കോട് 23 ശതമാനവും മാഹിയിൽ 47 ശതമാനവും (394 മി.മീ) അധികമാണ്. ഇടുക്കി, മലപ്പുറം, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ്. ഇടുക്കിയിൽ 39 ശതമാനവും മലപ്പുറത്ത് 35 ശതമാനവും പാലക്കാട്ട് 40 ശതമാനവും തൃശൂരിൽ 20 ശതമാനവും മഴ കുറഞ്ഞു. മറ്റു ജില്ലകളിൽ സാധാരണ പോലെ ലഭിച്ചു.
ജില്ലകളിലെ വേനൽ മഴ കണക്ക് (ലഭിക്കേണ്ടിയിരുന്ന അളവ് ബ്രാക്കറ്റിൽ)
ആലപ്പുഴ - 626.8 മി.മീ (441.4 മി.മീ)
കണ്ണൂർ - 302.1 (258.3)
എറണാകുളം- 384.1 (420.6)
ഇടുക്കി- 268.4 (438.6)
കാസർകോട്- 234 (263.1)
കൊല്ലം- 420.8 (434)
കോട്ടയം- 511.6 (449.6)
കോഴിക്കോട്: 421.2 (343.5 )
മലപ്പുറം- 197.4 (302.8 )
പാലക്കാട്- 146.3 (244 )
പത്തനംതിട്ട- 553.1 (525.7 )
തിരുവനന്തപുരം- 340.1 (375.6)
തൃശൂർ- 269.6 (335)
വയനാട്- 213.5 (260.7).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

