വീണ്ടും വിള്ളൽ; കൊല്ലത്ത് നിർമാണത്തിലുള്ള ദേശീയപാതയിൽ 10 മീറ്റർ നീളത്തിൽ വിള്ളൽ കണ്ടെത്തി
text_fieldsകൊല്ലം: കൊല്ലം ദേശീയ പാതയിൽ വീണ്ടും വിള്ളൽ കണ്ടെത്തി. നിർമാണത്തിലുള്ള ദേശീയപാതയുടെ പാലത്തറയിലുള്ള ഉയരപാതയിലാണ് വിള്ളൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കരാർ കമ്പനിക്കാരെ വിവരമറിയിക്കുകയും പിന്നാലെ നിർമാണകമ്പനി പ്രതിനിധികളും ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുകയും ചെയ്തു.
10 മീറ്റർ നീളമുള്ള വിള്ളലാണ് കണ്ടെത്തിയത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും റോഡിന് പുറമേ മാത്രമേ വിള്ളലൊള്ളുവെന്നും ഉദ്യോഗസ്ഥർ പ്രതികരിച്ചു. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് വിള്ളൽ രൂപപ്പെട്ട ഭാഗത്തെ ടാർ ഇളക്കി മാറ്റി. ഉടന്‍ തന്നെ ഇവിടെ ടാറിങ് നടത്തി റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് നിർമാണ കമ്പനി അറിയിച്ചു. സമാനമായി മുമ്പും കാവനാട് ഭാഗത്തുള്ള പാതയിൽ വിള്ളൽ കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള വിള്ളലുകൾ നാട്ടുകാരിലും യാത്രക്കാരിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

