Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അവിനാശി അപകടം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം
text_fieldsbookmark_border
തിരുവനന്തപുരം: അവിനാശിയിൽ കെ.എസ്.ആർ.ടി.സി ബസിൽ കണ്ടെയ്നർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തി ന് 10 ലക്ഷം രൂപ സർക്കാർ സഹായധനം അനുവദിച്ചു. അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ ഉടൻ കൈമാറുമെന്നും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. അപകടത്തിൽ മരിച്ച 19 പേരും മലയാളികളാണ്.
മരിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ കുടുംബത്തിന് 30 ലക്ഷം വീതവും നൽകും. കെ.എസ്.ആർ.ടി.സിയുടെ ഇൻഷുറൻസ് തുകയാണ് നൽകുന്നത്.
ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി എ.സി വോൾവോ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
