Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്തെ 10​ ആരോഗ്യ കേന്ദ്രങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം

text_fields
bookmark_border
Falsely Declared Pregnant After 3 Tests Govt hospital
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 10 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം ല​ഭി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ 375 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്കാ​ണ് എ​ൻ.​ക്യു.​എ.​എ​സ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ 14 ജി​ല്ല ആ​ശു​പ​ത്രി​ക​ൾ, എ​ട്ടു താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ, 14 സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, 53 ന​ഗ​ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, 184 കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, 102 ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​ നേരത്തെ എ​ൻ.​ക്യു.​എ.​എ​സ് അം​ഗീ​കാ​രം നേ​ടി​യി​ട്ടു​ണ്ട്.

പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം തു​റ​വൂ​ർ, എ​റ​ണാ​കു​ളം (93.67 ശ​ത​മാ​നം), പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം ന​ട​ത്ത​റ, തൃ​ശൂ​ർ (93.27 ശ​ത​മാ​നം), ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്രം വ​ല്ലം​കു​ളം, പ​ത്ത​നം​തി​ട്ട (91.65 ശ​ത​മാ​നം), ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്രം പാ​നി​ൽ, പ​ത്ത​നം​തി​ട്ട (93.96 ശ​ത​മാ​നം), ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്രം മാ​ന്തു​ക, പ​ത്ത​നം​തി​ട്ട (89.77 ശ​ത​മാ​നം), ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്രം മ​ണി​മൂ​ളി, മ​ല​പ്പു​റം (87.74 ശ​ത​മാ​നം), ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്രം മാ​മ​ങ്ക​ര, മ​ല​പ്പു​റം (87.01 ശ​ത​മാ​നം), ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്രം ചി​റ​ക്ക​ൽ, ക​ണ്ണൂ​ർ (91.85 ശ​ത​മാ​നം), പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം ക​രി​ന്ത​ളം, കാ​സ​ർ​കോ​ട് (95.78 ശ​ത​മാ​നം), ന​ഗ​ര പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം വി.​ആ​ർ പു​രം, തൃ​ശൂ​ർ (92.57 ശ​ത​മാ​നം) എ​ന്നീ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്കാ​ണ് പുതുതായി നാ​ഷ​ന​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സ്റ്റാ​ന്റേ​ഡ്സ് (എ​ൻ.​ക്യു.​എ.​എ​സ്) അം​ഗീ​കാ​രം ല​ഭി​ച്ച​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 10 Kerala health centres get national quality tag
Next Story