ഡിസംബറിലെ സൗജന്യകിറ്റിൽ മാസ്ക് അടക്കം 10 ഇനം സാധനങ്ങൾ
text_fieldsതിരുവനന്തപുരം: ഡിസംബറിൽ സർക്കാറിെൻറ സൗജന്യകിറ്റിൽ മാസ്ക് അടക്കം 10 ഇനം സാധനങ്ങൾ ഉൾപ്പെടുത്താൻ തീരുമാനം. നിലവിൽ എട്ട് ഇനങ്ങളാണ് കിറ്റിലുള്ളത്. കടല (500 ഗ്രാം), പഞ്ചസാര (500), നുറുക്ക് ഗോതമ്പ് (ഒരു കി.ഗ്രാം), വെളിച്ചെണ്ണ (അരലിറ്റർ), മുളകുപൊടി (250 ഗ്രാം), ചെറുപയർ (500 കി.ഗ്രാം), തുവരപ്പരിപ്പ് (250 ഗ്രാം), തേയില (250 ഗ്രാം), ഉഴുന്ന് (500 ഗ്രാം), ഖദർ മാസ്ക് (രണ്ട് എണ്ണം) എന്നിവയാണ് ഡിസംബറിലെ കിറ്റിലുണ്ടാവുക.
കിറ്റ് തയാറാക്കി വിതരണം ചെയ്യുന്നത് സംബന്ധിച്ച ചെലവിെൻറ വിശദാംശങ്ങൾ സർക്കാറിന് സമർപ്പിക്കാൻ സപ്ലൈകോ സി.എം.ഡിയോട് ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു.