Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്

text_fields
bookmark_border
ബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്
cancel

മീനങ്ങാടി (വയനാട്): മീനങ്ങാടി ചില്ലിങ് പ്ലാന്റിന് സമീപം കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരൻ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്.

വരദൂർ കൊല്ലിപ്പറ്റ മാധവിയുടെ മകൻ രഞ്ജിത് (36) ആണ് മരിച്ചത്. കാറിൽ രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന സുൽത്താൻ ബത്തേരി കരിവള്ളിക്കുന്ന് സ്വദേശി അജിയെ പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം.

സുൽത്താൻ ബത്തേരിയില്‍ നിന്ന് അടൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും എതിര്‍ ദിശയില്‍ വന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. കെ.എസ്.ആര്‍.ടി.സി ബസ്സിലെ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല.

രഞ്ജിത്തിന്റെ മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ കാർ പൂർണമായും തകർന്നു. നിയന്ത്രണം വിട്ട ബസ് റോഡരികിലെ ഡിവൈഡറും കടന്നാണ് നിന്നത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 1 dies in KSRTC bus-car collision
Next Story