Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറു ദിവസത്തെ കോവിഡ്...

ആറു ദിവസത്തെ കോവിഡ് ചികിത്സക്ക്​ 1.42 ലക്ഷം രൂപ: കലക്ടർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
ആറു ദിവസത്തെ കോവിഡ് ചികിത്സക്ക്​ 1.42 ലക്ഷം രൂപ: കലക്ടർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
cancel

തിരുവനന്തപുരം: പോത്തൻകോടുള്ള സ്വകാര്യാശുപത്രി ആറ്​ ദിവസത്തെ കോവിഡ് ചികിത്സക്ക് 1,42,708 രൂപ ഈടാക്കിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.

തിരുവനന്തപുരം കലക്ടർ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്വദേശി ആനന്ദി​െൻറ പരാതിയിലാണ്​ നടപടി. കേസ് ജൂലൈ 14ന് വീണ്ടും പരിഗണിക്കും.

വട്ടിയൂർക്കാവിലെ സ്വകാര്യാശുപത്രിയിലായിരുന്നു ചികിത്സ. ശ്വാസംമുട്ട് കൂടിയപ്പോൾ കലക്ടറേറ്റിൽനിന്നുള്ള നിർദേശപ്രകാരം പോത്തൻകോട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. 84000 രൂപ കൈയിൽനിന്ന്​ അടച്ചു. ബാക്കി തുക ഇൻഷുറൻസിൽനിന്ന്​ ലഭിച്ചു. പി.പി.ഇ കിറ്റിന് ഈടാക്കിയത് 33,000 രൂപയാണ്.

മരുന്നിന് 44,458 രൂപയും ഈടാക്കി. മണ്ണാറക്കോണം സ്വദേശി ബി.എച്ച്. ആനന്ദ് സമർപ്പിച്ച പരാതിയിലാണ് നടപടി. ആനന്ദി​െൻറ പിതാവ്​ ഭുവനേന്ദ്രനെയാണ് ചികിത്സിച്ചത്. ഹൈകോടതിയുടെയും സർക്കാറി​െൻറയും നിർദേശങ്ങൾ ലംഘിച്ച ആശുപത്രിക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:collectorhuman rights commissionCovid treatment
News Summary - 1.42 lakh for 6 days of covid treatment: collector should investigate Human Rights Commission
Next Story