Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിരോധ കുത്തിവെപ്പ്: ലക്ഷ്യം നേടാൻ മിഷൻ ഇന്ദ്രധനുഷ്-5.0

text_fields
bookmark_border
പ്രതിരോധ കുത്തിവെപ്പ്: ലക്ഷ്യം നേടാൻ മിഷൻ ഇന്ദ്രധനുഷ്-5.0
cancel

കൊച്ചി: പ്രതിരോധകുത്തിവെപ്പെടുക്കാത്തതും ഭാഗികമായി ലഭിച്ചതുമായ കുട്ടികൾക്കും ഗർഭിണികൾക്കും വാക്സിൻ നൽകുകയെന്ന ലക്ഷ്യത്തോടെ ജില്ലയിൽ ഇ​ന്റ​ൻ​സി​ഫൈ​ഡ് മിഷൻ ഇന്ദ്രധനുഷ്-5.0 യജ്ഞം നടപ്പാക്കുന്നു. പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങളിൽനിന്ന്‌ മുഴുവൻ കുട്ടികളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

മിഷൻ ഇന്ദ്രധനുഷ് 5.0 ജില്ലാതല ടാസ്ക് ഫോഴ്സ് യോഗം ജില്ലാ വികസന കമ്മീഷണർ മാധവികുട്ടിയുടെ അധ്യക്ഷതയിൽ ചേർന്നു. എതെങ്കിലും കാരണങ്ങളാൽ വാക്സിൻ എടുക്കാൻ സാധിക്കാതെ പോയവർക്ക് വാക്സിൻ ലഭ്യമാക്കാൻ പദ്ധതിയിലൂടെ സാധ്യമാകും. വാക്സിനേഷൻ കണക്കിൽ പിറകിൽ നിൽക്കുന്ന ജില്ലകൾക്ക് പ്രത്യേക ശ്രദ്ധനൽകിയാണ്‌ പദ്ധതി നടപ്പിലാക്കുന്നത്. മീസിൽസ് (അഞ്ചാം പനി), റൂബല്ല എന്നിവയ്ക്ക് പദ്ധതിയിൽ കൂടുതൽ പ്രാധാന്യം നൽകും.

മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യാ​ണ് ഇ​ന്റ​ൻ​സി​ഫൈ​ഡ് മി​ഷ​ൻ ഇ​ന്ദ്ര​ധ​നു​ഷ് 5.0 ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ഗ​സ്റ്റ് ഏ​ഴു മു​ത​ൽ 12 വ​രെ​ ആ​ദ്യ​ഘ​ട്ടവും സെ​പ്റ്റം​ബ​ർ 11 മു​ത​ൽ 16 വ​രെ​ രണ്ടാം ഘട്ടവും ഒ​ക്ടോ​ബ​ർ ഒ​മ്പ​ത് മു​ത​ൽ 14 വ​രെ​ മൂ​ന്നാം ഘ​ട്ടവും ന​ട​ക്കും.

വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ എ​ടു​ക്കാ​ത്ത​തോ ഭാ​ഗി​ക​​മാ​യി മാ​ത്രം എ​ടു​ത്ത​തോ ആ​യ അ​ഞ്ചു വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ ഇ​മ്യൂ​ണൈ​സേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യും​ വി​ധം വീ​ടു​വീ​ടാ​ന്ത​രം സ​ർ​വേ ന​ട​ത്തു​ക​യും ആ​രോ​ഗ്യ ബോ​ധ​വ​ത്കരണം ന​ൽ​കു​ക​യും ചെ​യ്യും.

ജില്ലാ മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. കെ. കെ ആശ, ദേശീയ ആരോഗ്യ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. സി രോഹിണി, എ.ഡി. എം.ഒ ഡോ. ആർ വിവേക് കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Immunization: Mission Indradhanush-5.0 to achieve the goal
Next Story