Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചേരാനല്ലൂർ അപകടക്കേസ്: 17കാരന്റെ വിവരങ്ങൾ ചോർന്നതിൽ എന്ത് നടപടിയെടുത്തുവെന്ന് കോടതി; പ്രോസിക്യൂഷന് രൂക്ഷ വിമർശനം

text_fields
bookmark_border
ചേരാനല്ലൂർ അപകടക്കേസ്: 17കാരന്റെ വിവരങ്ങൾ ചോർന്നതിൽ എന്ത് നടപടിയെടുത്തുവെന്ന് കോടതി; പ്രോസിക്യൂഷന് രൂക്ഷ വിമർശനം
cancel

കൊച്ചി: ചേരാനല്ലൂർ അപകടക്കേസിൽ പ്രോസിക്യൂഷന് കോടതിയുടെ രൂക്ഷ വിമർശനം. പ്രായപൂർത്തിയാകാത്ത കുട്ടിയെ 'കുറ്റവാളി' എന്നുപോലും വിളിക്കാനാകില്ലെന്നും സൈബർ പോലീസ് എന്ത് ചെയ്യുകയായിരുന്നുവെന്നും കോടതി ചോദിച്ചു. കേസിൽ 17-കാരന്റെ വിവരങ്ങൾ ചോർന്നതിൽ എന്ത് നടപടിയെടുത്തുവെന്നും കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചു. 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള അന്വേഷണ സംഘത്തിന്റെ ഹർജി മാറ്റി. തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കും. 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലാണ് അന്വേഷണ സംഘം ഹർജി നൽകിയത്.

17-കാരന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരേ നടപടിയെടുക്കാനും കോടതി നിർദേശം നൽകി. സൈബർ പോലീസ് വിഷയത്തിൽ നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കണം. കേസ് ഡയറി തിങ്കളാഴ്ച ഹാജരാക്കണമെന്നും കോടതി കൂട്ടിച്ചേർത്തു. നരഹത്യാക്കുറ്റത്തിൽ ജാമ്യാപേക്ഷ പരിഗണിക്കാൻ ജുവനൈൽ ജസ്റ്റിസ് ബോർഡിന് അധികാരമില്ലെന്നും രേഖകൾ കൃത്യമായി പരിശോധിക്കാതെയാണ് ബോർഡ് ജാമ്യം നൽകിയതെന്നും വ്യക്തമാക്കിയ പ്രോസിക്യൂഷൻ, 17-കാരനെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു.

ചേരാനല്ലൂരിൽ 17-കാരൻ ഓടിച്ച ബെൻസ് ഇടിച്ച് തട്ടുകടയിലെ ജോലി കഴിഞ്ഞ് പുലർച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയപാലകൃഷ്ണൻ എന്ന സ്കൂട്ടർ യാത്രികൻ മരിച്ചിരുന്നു. പുലർച്ചെ അമിതവേഗത്തിലെത്തിയ കാർ ജയപാലകൃഷ്ണൻ ഓടിച്ച സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ചേരാനല്ലൂർ അപകടക്കേസ്: 17കാരന്റെ വിവരങ്ങൾ ചോർന്നതിൽ എന്ത് നടപടിയെടുത്തുവെന്ന് കോടതി; പ്രോസിക്യൂഷന് രൂക്ഷ വിമർശനം
Next Story