You are here

കൃത്യവിലോപം; അഗ്​നിശമന സേനാ ജീവനക്കാർക്ക്​ സസ്​പെൻഷൻ 

14:28 PM
21/01/2019

മട്ടാഞ്ചേരി: എറണാകുളം മട്ടാഞ്ചേരി അഗ്നിശമന സേനാ യൂണിറ്റിലെ രണ്ട്​ ഡ്രൈവർമാരെ സസ്​പെൻഡ്​ ചെയ്​തു. ഡ്രൈവർമാരായ സിനു, ശിവപ്രസാദ് എന്നിവരെയാണ് സസ്പെൻഡ്​ ചെയ്ത്. കൃത്യവിലോപം നടത്തിയെന്ന്​ കാണിച്ചാണ്​ നടപടി. 

തീപിടിത്തമുണ്ടായ സ്ഥലത്തേക്ക്​ അഗ്​നിശമന സേനയുടെ വാഹനം ഒാടിക്കാൻ ഇരുവരും വിസമ്മതിച്ചിരുന്നു. തുടർന്നാണ്​​ ഇവർക്കെതിരെ നടപടി സ്വീകരിച്ചത്​.  
 

Loading...
COMMENTS