You are here

ട്രാൻസ്​ജൻഡറുകളെ തിരിച്ചയച്ച സംഭവം; വ്യക്​തത തേടുമെന്ന്​ എസ്​.പി

10:57 AM
16/12/2018
sabarimala-kerala news

തിരുവനന്തപുരം: ട്രാൻസ്​ജെൻഡറുകളുടെ ശബരിമല പ്രവേശനത്തെ കുറിച്ച്​ നിയമപരമായ വ്യക്​തത തേടുമെന്ന്​ കോട്ടയം എസ്​.പി. ശബരിമല വിഷയം പരിശോധിക്കാൻ ഹൈകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്​. ഇവരുമായി കൂടികാഴ്​ച നടത്തിയതിന്​ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക എന്നും എസ്​.പി അറിയിച്ചു.

നേരത്തെ ​നാല്​ ട്രാൻസ്​ജെൻഡറുകളാണ്​ ശബരിമലയിൽ ദർശനത്തിനായി എത്തിയത്​. ഇവരെ എരുമേലിയിൽ പൊലീസ്​ തടയുകയായിരുന്നു. വേഷം മാറിയെത്തുകയാണെങ്കിൽ ദർശനം നടത്താൻ അനുവദിക്കാമെന്ന്​ പൊലീസ്​ അറിയിച്ചുവെന്ന്​ ട്രാൻസ്​ജെൻഡറുകൾ ആരോപിച്ചിരുന്നു.

Loading...
COMMENTS