Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയൂത്ത്​ ലീഗ്​...

യൂത്ത്​ ലീഗ്​ യാത്രക്കിടെ റെയില്‍വേ വൈദ്യുതി ലൈനില്‍ ‘പാരച്യൂട്ട്’ കുടുങ്ങി​; ഗതാഗതം തടസപ്പെട്ടു

text_fields
bookmark_border
യൂത്ത്​ ലീഗ്​ യാത്രക്കിടെ റെയില്‍വേ വൈദ്യുതി ലൈനില്‍ ‘പാരച്യൂട്ട്’ കുടുങ്ങി​; ഗതാഗതം തടസപ്പെട്ടു
cancel

വടകര: യൂത്ത് ലീഗ്​ യുവജന യാത്ര സ്വീകരണത്തി​​​​െൻറ ഭാഗമായി ആകാശത്തേക്ക് പറത്തിവിട്ട എല്‍.ഇ.ഡി ബള്‍ബുകള്‍ പ്രകാശിപ്പിച്ച ‘പാരച്യൂട്ട്’ റെയില്‍വേ വൈദ്യുതി ലൈനില്‍ കുടുങ്ങി ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാത്രി ജാഥ സമാപനത്തി‍​​​െൻറ ഭാഗമായി വടകര കോട്ടപ്പറമ്പിലെ ചടങ്ങിനിടെയാണ്​ പ്രവര്‍ത്തകര്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ നിറച്ച പാരച്യൂട്ട് ആകാശത്തേക്ക് വിട്ടത്.

സിഗ്​നല്‍ തകരാറിലായതോടെ മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ലൈനില്‍ കുടുങ്ങിയ പാരച്യൂട്ട് ഏറെനേരം കത്തിക്കൊണ്ടിരുന്നു. സിഗ്​നല്‍ തകരാർ കാരണം മംഗളൂരു ഭാഗത്തേക്കുള്ള നേത്രാവതി എക്സ്പ്രസ് വടകരയിലും മംഗള എക്സ്പ്രസ് തിക്കോടിയിലും കൊച്ചുവേളി എക്സ്പ്രസ് കൊയിലാണ്ടിയിലും പിടിച്ചിട്ടു. തുടര്‍ന്ന് മറ്റു ട്രെയിനുകളും വിവിധ സ്​റ്റേഷനുകളില്‍ പിടിച്ചിട്ടതോടെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.

കൊയിലാണ്ടിയിൽനിന്ന്​​ ഇലക്ട്രിക്കല്‍ വിഭാഗം എത്തി തകരാർ പരിഹരിച്ചശേഷം രാത്രി 9.40നാണ്​ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്​. സിഗ്​നല്‍ കേടാക്കി ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്തിയതിന് യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് വടകര പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsyouth leaguetrain servicemalayalam news
News Summary - ​Train late due to youth league march-Kerala news
Next Story