You are here

പണിയെടുക്കാത്തവർക്ക്​ കെ.എസ്​.ആർ.ടി.സിയിൽ ശമ്പളമില്ല -ടോമിൻ തച്ചങ്കരി

  • ‘ജോലിചെയ്താലും ഇല്ലെങ്കിലും ശമ്പളം ലഭിക്കുന്ന കാലം കഴിഞ്ഞു’

16:31 PM
26/04/2018

കോഴിക്കോട്​: പണിയെടുക്കാത്തവർക്ക്​ ഇനിമുതൽ കെ.എസ്​.ആർ.ടി.സിയിൽ ശമ്പളമുണ്ടാകില്ലെന്ന്​ ചെയർമാൻ ആൻഡ്​ മാനേജിങ്​ ഡയറക്​ടർ ടോമിൻ തച്ചങ്കരി. ജോലി ചെയ്താലും ഇല്ലെങ്കിലും ശമ്പളം ലഭിക്കുന്ന കാലം കഴിഞ്ഞു. ഇതി​​​െൻറ പേരില്‍ സംഘടിത പ്രതികരണമുണ്ടായാലും അത് അനുവദിക്കില്ലെന്ന്​ അദ്ദേഹം പറഞ്ഞു. സി.എം.ഡി ആയി ചുമതലയേറ്റശേഷം ആദ്യമായി മാവൂർ റോഡ്​ ടെർമിനലിലെത്തിയ തച്ചങ്കരി ജീവനക്കാർക്കായി സംഘടിപ്പിച്ച ഗാരേജ്​ മീറ്റിൽ സംസാരിക്കുകയായിരുന്നു. നഷ്​ടക്കണക്കുകൾ അക്കമിട്ടു നിരത്തിയ തച്ചങ്കരി, ഇൗ രീതിയിൽ കോർപറേഷന്​ മുന്നോട്ടു പോകാൻ കഴിയില്ലെന്ന്​ തുറന്നടിച്ചു. 

യാത്രക്കാരായിരിക്കണം കോർപറേഷ​​​െൻറ പ്രഥമ പരിഗണന. എന്നാൽ, ജീവനക്കാരുടെ സൗകര്യത്തിനനുസരിച്ചാണ്​ ഇപ്പോൾ ഷെഡ്യൂളുകളടക്കം തീരുമാനിക്കുന്നത്​. ഷെഡ്യൂൾ ഇടുന്നതിൽ യാത്രക്കാർക്കോ എം.ഡിക്കോ പോലും​ റോൾ ഇല്ല. 70 ശതമാനം സീറ്റുകളെങ്കിലും നിറയാതെ ബസുകൾ പുറപ്പെടരുത്​. അതി​​​െൻറ പേരിലുള്ള പ്രശ്​​നങ്ങൾ താൻ പരിഹരിക്കും. 250ഒാളം ബസുകൾ ഡ്രൈവറും കണ്ടക്​ടറുമില്ലാതെ നിരത്തിലിറങ്ങാത്ത സാഹചര്യമുണ്ട്​. 17,000 കണ്ടക്​ടർമാരും അത്രതന്നെ ഡ്രൈവർമാരും ഉള്ളപ്പോഴാണിത്​.​ ഇക്കാര്യങ്ങൾ വേണ്ട സ്​ഥലത്ത്​ അറിയിക്കാൻ യൂനിറ്റ്​ ഒാഫിസർമാർക്ക്​ ന​െട്ടല്ലില്ലെന്ന്​ തച്ചങ്കരി പറഞ്ഞു.  

തന്നെ അനുസരിക്കുകയാണെങ്കില്‍ മാസാവസാനം ശമ്പളം നല്‍കാന്‍ തയാറാണ്​. കെ.എസ്​.ആർ.ടി.സിയെ ലാഭത്തിലാക്കാമെന്ന്​ താൻ ആർക്കും വാക്ക്​ കൊടുത്തിട്ടില്ല. എന്നാൽ, നിലവിലെ ഭീകരമായ നഷ്​ടം കുറക്കാനാണ്​ ശ്രമം​. തൊഴിലാളികളു​ടെ അവകാശങ്ങൾ കവർന്നെടുക്കില്ല^അദ്ദേഹം കൂട്ടി​േച്ചർത്തു. കോഴിക്കോട്​ സോണൽ ഒാഫിസർ ജോഷിജോൺ, ട്രാൻസ്​പോർട്ട്​ ഒാഫിസർ അബ്​ദുൽ നാസർ എന്നിവർ തച്ചങ്കരിയെ സ്വീകരിച്ചു. ‘ജയ് ​കേരളം, ജയ്​ ജയ്​ കെ.എസ്​.ആർ.ടി.സി’ എന്ന മുദ്രാവാക്യം ജീവനക്കാരെകൊണ്ട്​ വിളിപ്പിച്ചാണ്​ തച്ചങ്കരി പ്രസംഗം അവസാനിപ്പിച്ചത്​. 
 

‘അലവന്‍സ് വാങ്ങുന്നത് മൃതദേഹത്തില്‍നിന്ന്​ അരഞ്ഞാണം അഴിച്ചുമാറ്റുന്നതുപോലെ’ 
കനത്ത നഷ്​ടത്തിലുള്ള കെ.എസ്​.ആർ.ടി.സിയിൽ മൃതദേഹത്തില്‍നിന്ന്​ അരഞ്ഞാണം അഴിച്ചുമാറ്റുന്നതുപോലെയാണ്​ തൊഴിലാളികള്‍ അലവന്‍സ് വാങ്ങുന്നതെന്ന്​ സി.എം.ഡി ടോമിൻ തച്ചങ്കരി. എനിക്കെന്തു പ്രയോജനം, ഞാൻ, ഞാൻ എന്ന മനോഭാവമാണ്​ ജീവനക്കാർക്ക്​. കേരളത്തിൽ ഏറ്റവും കൂടുതൽ നഷ്​ടം വരുത്തുന്ന പൊതുമേഖല സ്​ഥാപനമാണിത്​.  

5,000 ബസുകൾ ദിവസവും നിരത്തിലിറക്കുന്ന കെ.എസ്​.ആർ.ടി.സിക്ക്​ 180 കോടിയാണ്​ മാസത്തിൽ ലഭിക്കുന്നത്​. ഇതിൽ 95 കോടിയോളം ഡിസൽ ഇനത്തിൽ​ ചെലവഴിക്കുന്നു​. ഡീസൽ വില വർധിച്ചത്​ ഇരുട്ടടിയായതിനാൽ ഇപ്പോൾ 100 കോടിയോളം ഇന്ധന ഇനത്തിൽ മാത്രം ​നൽകണം. 40 കോടി പലിശ അടക്കാനും വേണം. 86 കോടിയോളം പെൻഷനും ശമ്പളവും നൽകാൻ ചെലവാകുന്നു​. അലവൻസുകൾക്കും മറ്റു ചെലവുകൾക്കും വേറെ തുക കണ്ടെത്തണം. 

50 മുതല്‍ 60 ലക്ഷം വരെ രൂപയാണ് ഒരുമാസം അലവന്‍സായി ജീവനക്കാര്‍ വാങ്ങുന്നത്. കെ.എസ്.ആർ.ടി.സിയെ ദുരുപയോഗം ചെയ്യുന്നതിന് അതിരുണ്ട്. എല്ലാമാസവും സർക്കാറി​​​െൻറ അടുത്തുചെന്ന്​ ശമ്പളം നൽകാൻ ഫണ്ടിനുവേണ്ടി തെണ്ടുകയാണ്​^ജീവനക്കാർക്കായി സംഘടിപ്പിച്ച ഗാരേജ്​ മീറ്റിൽ തച്ചങ്കരി പറഞ്ഞു. 


 

Loading...
COMMENTS