Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്രം കേരളത്തെ...

കേന്ദ്രം കേരളത്തെ ഞെരുക്കുന്നു -മന്ത്രി തോമസ്​ ഐസക്

text_fields
bookmark_border
thomas-issac
cancel

ആലപ്പുഴ: കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി സമ്മർദത്തിലാക്കുന്നുവെന്ന്​ ധനമന്ത്രി ഡോ. ടി.എം. തോമസ്​ ഐ സക്​. ജി.എസ്​.ടി നഷ്​ടപരിഹാരത്തുക കേരളത്തിന്​ കൈമാറാൻ കേന്ദ്രം തയാറായിട്ടില്ലെന്നും 1600 കോടിയാണ് ഈയിനത്തിൽ ല ഭിക്കാനുള്ളതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. ഇതിനുപിന്നിൽ രാഷ്​ട്രീയ വിരോധമുണ്ടാകാമെന്ന്​ അഭിപ്രായ​െപ്പട്ട അദ്ദേഹം, മറ്റു സംസ്ഥാനങ്ങളുമായി ആലോചിച്ച്​ പൊതുഅഭിപ്രായം രൂപവത്​കരിക്കുമെന്ന്​ കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത്​ ട്രഷറി നിയന്ത്രണമുണ്ടെന്ന്​ സമ്മതിച്ച മന്ത്രി ട്രഷറിയുടെ വരവും ചെലവും മുന്നോട്ട് കൊണ്ടുപോകുന്നത് ഇതൊക്കെ ​െവച്ചാണെന്ന്​ പറഞ്ഞു. ബജറ്റിൽ വകയിരുത്തിയ വായ്പയും കേന്ദ്രം വെട്ടിച്ചുരുക്കി. 6500 കോടിയാണ്​ ഇതിൽ നഷ്​ടമാകുന്നത്​. എല്ലാ സംസ്ഥാനങ്ങളിലെയും ധനസ്ഥിതിയെ ഇത്‌ ബാധിക്കുന്നുണ്ട്. വാർഷിക വരുമാനത്തിൽ 20,000 കോടിയുടെ കുറവ്​ വരുന്നുണ്ടെങ്കിലും ശമ്പള വിതരണത്തെയും റീ ബിൽഡ്​ കേരളയടക്കമുള്ള വികസന പ്രവർത്തനങ്ങളെയും ബാധിക്കുന്ന അവസ്ഥയില്ലെന്നും അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsThomas Issacmalayalam newsecnomic crisis
News Summary - ​Thomas issac on ecnomic crisis-Kerala news
Next Story