വിധി പറഞ്ഞ ജഡ്ജിക്കെതിരെ പരാതിയുമായി തോമസ് ചാണ്ടി
text_fieldsകൊച്ചി: കുട്ടനാട് മാർത്താണ്ഡം കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ച ജഡ്ജിക്കെതിരെ മുൻ മന്ത്രി തോമസ് ചാണ്ടിയുടെ പരാതി. പക്ഷപാതപരമായ നീതിനിർവഹണമാണ് ഉണ്ടായതെന്നാരോപിച്ച് ഡിവിഷൻ ബെഞ്ചിലുണ്ടായിരുന്ന ജ. ദേവൻ രാമചന്ദ്രെനതിരെയാണ് ആക്ടിങ് ചീഫ് ജസ്റ്റിസിന് പരാതി നൽകിയത്. തനിക്കെതിരായ കേസുകൾ മറ്റൊരു ബെഞ്ചിന് വിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
യുക്തിസഹമല്ലാത്ത വാദങ്ങൾ ഉയർത്തി ജ. ദേവൻ രാമചന്ദ്രൻ തന്നെ ആക്രമിച്ചതായി തോമസ് ചാണ്ടി ആരോപിക്കുന്നു. സീനിയർ ജഡ്ജിയെ മറികടന്നാണ് ഇദ്ദേഹം കേസിൽ ഇടപെട്ടത്. ഇദ്ദേഹം അഭിഭാഷകനായിരിക്കെ മാത്തൂർ ദേവസ്വവുമായി ബന്ധപ്പെട്ട അഞ്ച് സിവിൽ കേസിൽ തനിക്കെതിരെ ഹാജരായിട്ടുണ്ട്. ഇതിെൻറ ശത്രുത മൂലമാണ് ഹരജി തള്ളിയത്. കേസിെൻറ തുടക്കംമുതൽ സീനിയർ ജഡ്ജിയെ മറികടന്ന് താൻ രാജിവെക്കണമെന്ന നിലപാടാണ് ഇദ്ദേഹം പ്രകടിപ്പിച്ചുകൊണ്ടിരുന്നത്. തനിക്കുവേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകെൻറ വാദംപോലും വേണ്ടവിധം കേട്ടിെല്ലന്നും പരാതിയിൽ പറയുന്നു.
