Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെച്ചിക്കോട്ടുകാവ്...

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ: കലക്​ടർക്ക്​ തീരുമാനംവിട്ട്​ ഹൈകോടതി

text_fields
bookmark_border
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ: കലക്​ടർക്ക്​ തീരുമാനംവിട്ട്​ ഹൈകോടതി
cancel

കൊച്ചി: തൃശൂർ പൂരം ചടങ്ങുകളിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന ആനയെ പ​​ങ്കെടുപ്പിക്കുന്ന കാര്യത്തിൽ ജില ്ല കലക്​ടർക്കും തൃശൂർ അസി. വനം കൺസർവേറ്റർക്കും തീരുമാനംവിട്ട്​ ഹൈകോടതി. മേയ് 12 ന് നടക്കുന്ന പൂരവിളംബരച്ചടങ്ങ ിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാതിരിക്കാൻ നീക്കമുണ്ടെന്നും കലക്ടർ ഉൾപ്പെടെയുള്ളവരെ ഇതിൽനിന്ന്​ തടയണമെന്നുമാവശ്യപ്പെട്ട് ആനയുടമസ്ഥരായ പേരമംഗലം പേരാതൃക്കോവ് തെച്ചിക്കോട്ടുകാവ് പൂതൃക്കോവ് ദേവസ്വം സമിതി നൽകിയ ഹരജിയിലാണ് ജസ്​റ്റിസ്​ അനു ശിവരാമ​​െൻറ ഉത്തരവ്​.

കേരള നാട്ടാന പരിപാലന നിയമപ്രകാരം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അധികൃതർ ഹെൽത്ത് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും വർഷങ്ങളായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് ഈ ആനയാണെന്നുമാണ്​ ഹരജിയിൽ പറയുന്നത്​. ഹരജിയിൽ സർക്കാറിനോടും ജില്ല കലക്​ടറോടും കഴിഞ്ഞ ദിവസം കോടതി വിശദീകരണം തേടിയിരുന്നു.
ഇക്കാര്യത്തിൽ ഉചിത തീരുമാനമെടുക്കേണ്ടത്​ കലക്​ടറും വനം അസി. കൺസർവേറ്ററുമാണെന്നും ഹരജിക്കാരുടെ ആവശ്യം കോടതിക്ക്​ അനുവദിക്കാനാവില്ലെന്നും സിംഗിൾബെഞ്ച്​ വ്യക്​തമാക്കി. സംസ്​ഥാന സർക്കാർ, പ്രിൻസിപ്പൽ ചീഫ്​ വനം കൺസർവേറ്റർ, ജില്ല കലക്​ടർ, അസി. വനം കൺസർവേറ്റർ തുടങ്ങിയവ​െ​ര എതിർകക്ഷിയാക്കിയാണ്​ ഹരജി നൽകിയിരുന്നത്​.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരച്ചടങ്ങുകളിൽ പ​ങ്കെടുപ്പിക്കാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഇടുക്കി സ്വദേശിയും സൊസൈറ്റി ഫോർ പ്രിവൻഷൻ ഒാഫ് ക്രുവൽറ്റി ടു ആനിമൽ എന്ന സംഘടനയുടെ പ്രതിനിധിയുമായ എം. എൻ. ജയചന്ദ്രൻ കേസിൽ കക്ഷി ചേരാൻ നൽകിയ ഹരജി കോടതി വെള്ളിയാഴ്​ച പരിഗണിച്ചില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstrissur pooramThechikottukav Ramachandran
News Summary - ​Thechikkottukav Ramachandran - High Court -Kerala news
Next Story