Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിധിയുടെ പശ്​ചാത്തലം മനസിലാക്കി നിയമ നടപടി സ്വീകരിക്കും - ബെന്നി ബെഹനാൻ

text_fields
bookmark_border
വിധിയുടെ പശ്​ചാത്തലം മനസിലാക്കി നിയമ നടപടി സ്വീകരിക്കും - ബെന്നി ബെഹനാൻ
cancel

കൊച്ചി: കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈകോടതി വിധിയുടെ പശ്ചാത്തലം മനസിലാക്കി നിയമ നടപടി സ്വീകരിക്കുമെന്ന്​ ബെന്നി ബഹനാൻ. വ്യക്തിപരമായി ഷാജി വർഗീയത വളർത്തുന്ന ആളാണന്ന് വിശ്വസിക്കുന്നില്ല. കോൺഗ്രസോ യു.ഡി.എഫോ പുറത്തിറക്കിയ ലഘു ലേഖയല്ല അതെന്നും ബെന്നി ബെഹനാൻ പറഞ്ഞു.

ഇൻറലിജൻസ്​ റിപ്പോർട്ട്​ മറികടന്ന് ഡിവൈ.എസ്​.പി ഹരികുമാറിനെ നിയമിച്ചത് ഗവൺമ​​െൻറാണ്. നരനായാട്ട് നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ ഭരണ കക്ഷിയുടെ കയ്യാളാണ്. ക്രിമിനൽ സ്വഭാവമുള്ള ഉദ്യോഗസ്ഥർക്ക് കൊടുക്കുന്ന സംരക്ഷണമാണ് ഇവിടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്ന്​ അദ്ദേഹം ആരോപിച്ചു.

ഹരികുമാറിനെ പൊലീസിനിടയിൽ പ്രവർത്തിക്കുന്നതിനായി സി.പി.എം ചുമതലപ്പെടുത്തിയതാണ്. ഡിവൈ.എസ്​.പിയെ രക്ഷിക്കുന്നതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും പിന്തുണയുണ്ട്. ക്രിമിനൽ സ്വഭാവമുള്ള പൊലീസ് ഉദ്യോഗസ്ഥരെ കുറിച്ചുള്ള റിപ്പോർട്ടിൽ എന്ത് കൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്നും ബെന്നി ബെഹനാൻ ചോദിച്ചു

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ​Take Appropriate Legal Action Against Verdict - Kerala news
Next Story