Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലാരിവട്ടം പാലം...

പാലാരിവട്ടം പാലം അഴിമതി: ടി.ഒ സൂരജ്​ അറസ്​റ്റിൽ

text_fields
bookmark_border
to-sooraj.1
cancel

കൊച്ചി: പാലാരിവട്ടം മേൽപാലം നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട്​ പൊതുമരാമത്ത്​ മുൻ സെക്രട്ടറി ടി.ഒ. സൂരജ്​ ഉൾപ്പെടെ നാലുപേർ അറസ്​റ്റിൽ. നിർമാണത്തിന്​ കരാറെടുത്ത ആർ.ഡി.എസ്​ പ്രോജക്​ട്​സ്​ കമ്പനി മാനേജിങ്​ ഡയറ ക്​ടർ സുമിത്​ ഗോയൽ, കിറ്റ്​കോ മുൻ മാനേജിങ്​ ഡയറക്​ടർ ബെന്നി പോൾ, റോഡ്​സ്​ ആൻഡ്​​ ബ്രിഡ്​ജസ്​ ഡെവലപ്​മ​െൻറ ്​ കോർപറേഷൻ അസി. ജനറൽ മാനേജർ പി.ഡി. തങ്കച്ചൻ എന്നിവരാണ്​ അറസ്​റ്റിലായ മറ്റുള്ളവർ. അഴിമതി, ഫണ്ട്​ ദുർവിനിയോഗം, ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ്​ അറസ്​റ്റ്​.

മുൻ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ്​, സുമിത്​ ഗോയൽ, കിറ്റ്​കോയുടെയും റോഡ്​സ്​ ആൻഡ്​​ ബ്രിഡ്​ജസ്​ കോർപറേഷ​​െൻറയും ഉദ്യോഗസ്​ഥർ എന്നിവർക്ക്​ പിന്നാലെ സൂരജിനെയും വ്യാഴാഴ്​ച കൊച്ചിയിലെ വിജിലൻസ്​ ഓഫിസിൽ വിളിച്ചു വരുത്തി മൂന്നു മണിക്കൂറോളം ചോദ്യം ചെയ്​തിരുന്നു. സൂരജ്​ പൊതുമരാമത്ത്​ സെക്രട്ടറിയായിരിക്കെയാണ്​ പാലം നിർമാണത്തിന്​ കരാർ നൽകിയത്​.

മന്ത്രിസഭ തീരുമാനപ്രകാരം ഉത്തരവിറക്കുക മാത്രമാണ്​ താൻ ചെയ്​തത്​ എന്നായിരുന്നു സൂരജി​​െൻറ വാദം. എന്നാൽ, മൊഴികളിൽ പൊരുത്തക്കേട്​ കണ്ടതിനെത്തുടർന്ന്​ അന്വേഷണസംഘം സൂരജ്​, ബെന്നി പോൾ, സുമിത്​ ഗോയൽ എന്നിവരെ ​െവള്ളിയാഴ്​ച വീണ്ടും വിളിച്ചു വരുത്തി ഒരുമിച്ചിരുത്തി ചോദ്യം ചെയ്​തു. അഴിമതി സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനായിരുന്നു ഇത്​.

വൈകുന്നേരം ആറരയോടെ മൂവാറ്റുപുഴ വിജിലൻസ്​ ​േകാടതിയിൽ ഹാജരാക്കിയ നാലു പ്രതികളെയും റിമാൻഡ്​ ചെയ്​ത്​ മൂവാറ്റുപുഴ സബ്​ ജയിലിലേക്ക്​ അയച്ചു. ഇവരെ കസ്​റ്റഡിയിൽ ചോദ്യം ചെയ്യാൻ ​വിജിലൻസ്​ നൽകിയ അപേക്ഷ ശനിയാഴ​്​ച പരിഗണിക്കും. പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്​ചയും കോടതിയിലെത്തും.

44 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കി, 2016 ഒക്​ടോബർ 12ന്​ ഉദ്​ഘാടനം ചെയ്​ത പാലത്തിൽ​ ഒരു വർഷത്തിനകം കുഴികളും വിള്ളലും രൂപപ്പെട്ടു. രൂപകൽപന മുതൽ ഗുരുതര ക്രമക്കേട്​ നടന്നു എന്നായിരുന്നു​ വിജിലൻസ്​ കണ്ടെത്തൽ. തുടർന്ന്​ വിജിലൻസ്​ ഡയറക്​ടറുടെ നിർദേശപ്രകാരം എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തു. പുനർനിർമാണം പരിഗണിക്കണമെന്ന ശിപാർശയോടെ കഴിഞ്ഞ ജൂണിൽ മൂവാറ്റുപുഴ വിജിലൻസ്​ കോടതിയിൽ സമർപ്പിച്ച പ്രഥമവിവര റിപ്പോർട്ടിൽ 17 പേരെയാണ്​ പ്രതി ചേർത്തിട്ടുള്ളത്​. സുമിത്​ ഗോയലാണ്​ ഒന്നാം പ്രതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPalarivattam bridge​T.O Suraj
News Summary - ​T,O Suraj arrested-Kerala news
Next Story