സഞ്ജുവിനെ കെ.സി.എ നാളെ ആദരിക്കും
text_fieldsസഞ്ജു സാംസൺ
തിരുവനന്തപുരം: ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ ഐതിഹാസിക വിജയത്തിൽ നിർണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്നേഹാദരം തിങ്കളാഴ്ച. തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ കെ.സി.എ പുതുതായി നിർമിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടന വേദിയിലാണ് താരത്തെ ആദരിക്കുന്നത്.
16ന് വൈകീട്ട് ആറിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ സ്റ്റേഡിയം കായികലോകത്തിന് സമർപ്പിക്കും. ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സഞ്ജു സാംസണെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് കെ.സി.എ ഭാരവാഹികൾ ആദരിക്കുക. മംഗലപുരം സ്റ്റേഡിയം തലസ്ഥാനത്തെ ക്രിക്കറ്റ് വളർച്ചക്ക് പുത്തനുണർവ് നൽകുമെന്ന് കെ.സി.എ പ്രസിഡന്റ് ശ്രീജിത്ത് വി. നായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

