Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightkalolsavamchevron_rightSPECIALchevron_rightചേച്ചിക്ക് മൂന്ന്,...

ചേച്ചിക്ക് മൂന്ന്, അനിയന് രണ്ട്

text_fields
bookmark_border
ചേച്ചിക്ക് മൂന്ന്, അനിയന് രണ്ട്
cancel
camera_alt

നി​ര​ഞ്ജ​ൻ ശ്രീ​ല​ക്ഷ്മി    മാ​ന​സ് മ​ഹേ​ശ്വർ

സി​നി​മ​യി​ലും ജീ​വി​ത​ത്തി​ലും ഒ​രു​പോ​ലെ മി​ന്നി​ത്തി​ള​ങ്ങു​ക​യാ​ണ് നി​ര​ഞ്ജ​ൻ ശ്രീ​ല​ക്ഷ്മി. ക​ലോ​ത്സ​വ വേ​ദി​യി​ൽ​നി​ന്നും ഈ ​മി​ടു​ക്കി വീ​ട്ടി​ലെ​ത്തു​ന്ന​ത് മൂന്ന് എ ​ഗ്രേ​ഡു​ക​ളു​മാ​യാ​ണ്. അ​നു​ജ​ൻ മാ​ന​സ് മ​ഹേ​ശ്വ​റി​ന് ഭ​ര​ത​നാ​ട്യ​ത്തി​ലും കു​ച്ചി​പ്പു​ടി​യി​ലും എ ​ഗ്രേ​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്.

ന​ട​ൻ ജോ​ജു​വി​ന്‍റെ മ​ക​ളാ​യി ‘നാ​യാ​ട്ട്’ എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച നി​ര​ഞ്ജ​ൻ ശ്രീ​ല​ക്ഷ്മി അ​വ​ത​രി​പ്പി​ച്ച​താ​ക​ട്ടെ, ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത് ഒ​ന്നാം​സ്ഥാ​നം നേ​ടു​ന്ന പൊ​ലീ​സു​കാ​ര​ന്‍റെ മ​ക​ളു​ടെ ക​ഥാ​പാ​ത്രം. ക​ലോ​ത്സ​വ വേ​ദി​യി​ൽ വെ​ച്ചു​ത​ന്നെ​യാ​യി​രു​ന്നു മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട് നി​ര​ഞ്ജ​നെ ക​ണ്ടെ​ത്തി​യ​ത്.

കാ​ഞ്ഞ​ങ്ങാ​ട്ടെ ക​ലോ​ത്സ​വ​ത്തി​ൽ ഭ​ര​ത​നാ​ട്യം അ​വ​ത​രി​പ്പി​ച്ച കു​ട്ടി​യെ അ​ന്നു​ത​ന്നെ മാ​ർ​ട്ടി​ൻ ത​ന്‍റെ പു​തി​യ സി​നി​മ​ക്കാ​യി തി​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. പി​ന്നീ​ടാ​ണ് 19(1)(എ) ​എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​ത്. സി​നി​മ​യെ​ക്കു​റി​ച്ച് വ​ലി​യ മോ​ഹ​ങ്ങ​ളി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് മാ​ർ​ട്ടി​ൻ സി​നി​മ​യി​ലേ​ക്ക് വി​ളി​ച്ച​ത്.

തു​ട​ർ​ന്നും അ​ഭി​ന​യി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ന്നും നി​ര​ഞ്ജ​ൻ പ​റ​ഞ്ഞു. തൃ​ശൂ​ർ പെ​രി​ങ്ങോ​ട്ടു​ക​ര ജി.​എ​ച്ച്.​എ​സ്.​എ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ശ്രീ​ല​ക്ഷ്മി.

അ​ധ്യാ​പ​ക​രാ​യ കെ.​സി. മ​ഹേ​ഷ്, ശ്രീ​ദേ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ന്തോ​ഷ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ലാ​ണ് ഈ ​അ​ച്ഛ​നും അ​മ്മ​യും തൃ​ശൂ​രി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalolsavamschool kalolsavam
News Summary - stories of kalolsavam
Next Story