മോഹിനിയാട്ടത്തിൽ കുടുംബരസം
text_fieldsസൂര്യഗായത്രിയും സഹോദരി സൂര്യനന്ദനയും
അമ്മ ഗായത്രി ശിവദാസിനൊപ്പം
സഹോദരിയുടെ ശിക്ഷണത്തിൽ സംസ്ഥാന കലോത്സവ വേദിയിൽ രാധാകൃഷ്ണ പ്രണയത്തിന്റെ രാസരസം അഭിനയിച്ചും ആടിയും ഫലിപ്പിക്കുമ്പോൾ വയനാട് ജില്ലയിലെ കോളേരി ഗവ. എച്ച്.എസ്.എസിലെ എം.എസ്. സൂര്യഗായത്രിക്കും അമ്മ കലാമണ്ഡലം പ്രതിഭ ശിവദാസിനും അഭിമാന നിമിഷം.
മോഹിനിയാട്ടത്തിലെ രാസരസ പ്രിയ രമണീയാദവ എന്ന പദം പരിശീലിപ്പിച്ചത് സ്വന്തം ചേച്ചിയായ കലാമണ്ഡലം സൂര്യനന്ദനയാണ്. കലാമണ്ഡലത്തിൽനിന്ന് പഠനം പൂർത്തിയാക്കിയ സൂര്യനന്ദന കാലടി സർവകലാശാലയിൽ മോഹിനിയാട്ടത്തിൽ പിഎച്ച്.ഡി ചെയ്യുകയാണ്.
അമ്മ കലാമണ്ഡലം പ്രതിഭ ശിവദാസ് മോഹിനിയാട്ടം നർത്തകിയും നൃത്ത അധ്യാപികയുമാണ്. അച്ഛൻ ശിവദാസ് ഇലക്ട്രീഷ്യനാണ്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം ഇനങ്ങളിലും ജില്ലയിൽ ഒന്നാമതെത്തിയാണ് സൂര്യഗായത്രി സംസ്ഥാന കലോത്സവത്തിനെത്തിയത്.

