മാർഗംകളിയിൽ ഇത്തവണയും രവീന്ദ്രൻ ടച്ച്
text_fieldsരവീന്ദ്രൻ നായർ ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ കുട്ടികളോടൊപ്പം
കോഴിക്കോട്: 35 വർഷമായി മാർഗംകളിയുടെ ലോകത്താണ് കോട്ടയം തിടനാട് സ്വദേശിയായ രവീന്ദ്രൻ നായർ. 14 വർഷമായി കോട്ടയം ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിനെ മാർഗംകളിയിലൂടെ സംസ്ഥാന കലോത്സവവേദിയിലെത്തിക്കുന്നത് രവീന്ദ്രൻ മാഷാണ്. ഇത്തവണയും ആ പതിവ് തെറ്റിയില്ല.
പൂർണമായും ക്രിസ്ത്യൻ കലാരൂപമായ മാർഗംകളി തോമാശ്ലീഹ കേരളത്തിൽ വന്ന കാലത്തെ സംഭവങ്ങളാണ് ഇതിവൃത്തമാക്കുന്നത്. പഴയ മലയാളവും തമിഴും ചേർന്നുള്ള ഭാഷയിൽ എഴുതപ്പെട്ട സാഹിത്യമാണ് ഇതിൽ ഉപയോഗിക്കുന്നത്. നൃത്താധ്യാപകനായിരുന്നെങ്കിലും പിന്നീട് പൂർണമായും മാർഗംകളി അധ്യാപകനായി.
പാലക്കാട് ജില്ലയിൽ ഹയർ സെക്കൻഡറിയിൽ ഒന്നാം സ്ഥാനം ലഭിച്ച ടീമിനെയും ഇദ്ദേഹമാണ് പരിശീലിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

