Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എന്റെ മോൻ അത് ചെയ്യില്ല സാർ’ കലോൽസവ വേദിയിൽ പ്രദർശിപ്പിച്ചു

text_fields
bookmark_border
‘എന്റെ മോൻ അത് ചെയ്യില്ല സാർ’ കലോൽസവ വേദിയിൽ പ്രദർശിപ്പിച്ചു
cancel

കോഴിക്കോട്: ലഹരിക്കെതിരെ കോൺഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷനും സിറ്റി പൊലീസും ചേർ​ന്നൊരുക്കിയ ഷോർട്ട് ഫിലിം ‘എന്റെ മോൻ അത് ചെയ്യില്ല സാർ’ സംസ്ഥാന സ്കൂൾ കലോൽസവ വേദിയിൽ പ്രദർശിപ്പിച്ചു.

ലഹരിക്കെണിയിൽ വിദ്യാർഥികൾ പെട്ടുപോവുന്നതിന്റെ ദുരന്തങ്ങൾ ആവിഷ്കരിച്ച സിനിമക്ക് മികച്ച പ്രതികരണമായിരുന്നു കലോൽസവവേദിയിൽ. സാംസ്കാരിക പരിപാടികളുടെ വേദിയായ ബീച്ച് ​ഫ്രീഡം സ്ക്വയറിലായിരുന്നു പ്രദർശനം.

സംവിധായകൻ സി. പ്രദീഷ് കുമാറിന് മുൻ എം.എൽ.എ എ. പ്രദീപ് കുമാർ ട്രോഫി സമ്മാനിച്ചു. സിനിമയിൽ മുഖ്യവേഷമിട്ട എം.എം. മഠത്തിൽ, ഗണേഷ് ഉള്ളൂർ എന്നിവർ ഏറ്റുവാങ്ങി. അസി. കമീഷണർ കെ. സുദർശൻ, അടിമാലി രാജൻ എന്നിവർ സന്നിഹിതരായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - short film against drugs
Next Story