Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightkalolsavamchevron_rightNEWSchevron_rightസാന്‍റാക്ലോസ് റോബോ @...

സാന്‍റാക്ലോസ് റോബോ @ കലോത്സവം

text_fields
bookmark_border
സാന്‍റാക്ലോസ് റോബോ @ കലോത്സവം
cancel
camera_alt

ബാ​ദു​ഷ​യും റോ​ബോ​ട്ടും

ക​ലോ​ത്സ​വ​ത്തി​നി​ട​യി​ൽ

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ്കൂ​ൾ ക​​ലോ​ത്സ​വ വേ​ദി​യാ​യ അ​തി​രാ​ണി​പ്പാ​ട​ത്ത് ചാ​യ​യും മ​ധു​ര​വും പ​ത്ര​വു​മേ​ന്തി റോ​ന്തു​ചു​റ്റു​ന്ന കു​ഞ്ഞ​ൻ സാ​ന്റാ​ക്ലോ​സ് റോ​ബോ​ട്ടി​നെ ക​ണ്ട് ഞെ​ട്ടി​യ​വ​ർ ഏ​റെ. ഇ​തെ​ന്തൂ​ട്ട് സാ​ധ​ന​മെ​ന്ന് തൃ​ശൂ​ർ മാ​ർ​ഗം​ക​ളി സം​ഘം ചോ​ദി​ച്ച​പ്പോ​ൾ റോ​ബോ​ട്ട് മൊ​ത​ലാ​ളി എ​ട്ടാം ക്ലാ​സു​കാ​ര​ൻ മു​ഹ​മ്മ​ദ് ബാ​ദു​ഷ വി​ശ​ദീ​ക​ര​ണ​വു​മാ​യെ​ത്തി. സം​ഭ​വം ലി​റ്റി​ൽ കൈ​റ്റ്സി​ന്റെ കു​ഞ്ഞ​ൻ റോ​ബോ​ട്ടാ​ണ്.

പു​ല്ലൂ​രാം​പാ​റ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ബാ​ദു​ഷ​യാ​ണ് നി​ർ​മി​ച്ച​ത്. 15 മീ​റ്റ​റോ​ളം ദൂ​രം മൊ​ബൈ​ൽ വ​ഴി നി​യ​ന്ത്രി​ക്കാം. അ​ഞ്ച് ഗ്ലാ​സ് ചാ​യ വ​രെ താ​ങ്ങി ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ക്കാ​ൻ ഈ ​കു​ഞ്ഞ​ന് സാ​ധി​ക്കും. ബാ​ദു​ഷ വീ​ട്ടി​ലി​രി​ക്കു​മ്പോ​ൾ കൗ​തു​ക​ത്തി​ന് വേ​ണ്ടി നി​ർ​മി​ച്ച ക്രി​സ്മ​സ് അ​പ്പൂ​പ്പ​നാ​ണ് ഇ​പ്പോ​ൾ ക​ലോ​ത്സ​വ വേ​ദി​യി​ൽ കൗ​തു​കം നി​റ​ച്ച് പാ​യു​ന്ന​ത്.

നാ​ല് ച​ക്ര​ങ്ങ​ളു​ള്ള പ്ലാ​റ്റ്ഫോ​മി​ലാ​ണ് റോ​ബോ​ട്ടി​നെ ഉ​റ​പ്പി​ച്ച​ത്. 7,500 എം.​എ.​എ​ച്ച് ബാ​റ്റ​റി​യി​ലാ​ണ് പ്ര​വ​ർ​ത്ത​നം. തു​ണി​ക്ക​ട​യി​ലെ ഡ​മ്മി​യും കാ​ർ​ഡ് ബോ​ർ​ഡും ഉ​പ​യോ​ഗി​ച്ചാ​ണ് രൂ​പ​മൊ​രു​ക്കി​യ​ത്. റോ​ബോ​ട്ടി​നെ സ്കൂ​ളി​ലെ ലി​റ്റി​ൽ കൈ​റ്റ്സി​ന്റെ അ​ധ്യാ​പ​ക​നാ​ണ് ക​ലോ​ത്സ​വ പ​വ​ലി​യ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​​മെ​ന്ന് അ​റി​യി​ച്ച​ത്. അ​ങ്ങ​നെ​യാ​ണ് കു​ഞ്ഞ​ൻ റോ​ബോ​ട്ട് ക​ലോ​ത്സ​വ​ത്തി​ന് എ​ത്തി​യ​ത്.

പു​ല്ലൂ​രാം​പാ​റ സ്വ​ദേ​ശി​ക​ളാ​യ കു​ഞ്ഞി​മു​ഹ​മ്മ​ദി​ന്റെ​യും ആ​ശി​യാ​ബി​യു​ടെ​യും അ​ഞ്ചു മ​ക്ക​ളി​ൽ ഇ​ള​യ​വ​നാ​യ ബാ​ദു​ഷ​ക്ക് ചെ​റു​പ്പം മു​ത​ൽ റോ​ബോ​ട്ട് ക​മ്പ​മു​ണ്ട്. ക​ളി​പ്പാ​ട്ട​ങ്ങ​ളി​ലും മ​റ്റും ബാ​റ്റ​റി​യും മോ​ട്ടോ​റും ഘ​ടി​പ്പി​ച്ച് പ്ര​വ​ർ​ത്തി​ച്ചാ​യി​രു​ന്നു തു​ട​ക്കം. ഏ​താ​യാ​ലും ബാ​ദു​ഷ​യും റോ​ബോ​ട്ടും ക​ലോ​ത്സ​വ​ത്തി​ൽ താ​ര​ങ്ങ​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robotkalolsavamschool kalolsavam
News Summary - Santaclaus Robo at Arts Festival
Next Story