Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightkalolsavamchevron_rightNEWSchevron_rightകലോത്സവ ചായക്കൂട്ടിൽ...

കലോത്സവ ചായക്കൂട്ടിൽ വീണ്ടും രഞ്ജു രഞ്ജിമാർ

text_fields
bookmark_border
Renju Renjimar
cancel
camera_alt

ഐ​ശ്വ​ര്യ​യെ ഭ​ര​ത​നാ​ട്യ​ത്തി​നാ​യി ച​മ​യ​മ​ണി​യി​ക്കു​ന്ന ര​ഞ്ജു ര​ഞ്ജി​മാ​ർ

കോ​ഴി​ക്കോ​ട്ട് ക​ലാ​മാ​മാ​ങ്കം എ​ത്തി​യ​പ്പോ​ൾ തി​ര​ക്കെ​ല്ലാം ആ​സ്വാ​ദ​ന​ത്തി​ന് മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യാ​ണ് സി​നി​മ​യി​ലെ തി​ര​ക്കു​ള്ള മേ​ക്ക​പ് ആ​ർ​ട്ടി​സ്റ്റാ​യ ര​ഞ്ജു ര​ഞ്ജി​മാ​ർ. ര​ഞ്ജി​യെ മേ​ക്ക​പ്പി​ന് കി​ട്ടാ​ൻ പ​ല ന​ർ​ത്ത​കി​മാ​രും ആ​ഗ്ര​ഹി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, അ​വ​രു​ടെ തി​ര​ക്കു​കാ​ര​ണം ന​ട​ക്കാ​റി​ല്ല. ഒ​രു​കാ​ല​ത്ത് ക​ലോ​ത്സ​വ വേ​ദി​ക​ളി​ലെ ചാ​യ​ക്കൂ​ട്ടു​ക​ളി​ൽ മു​ങ്ങി​ക്ക​ഴി​ഞ്ഞി​രു​ന്ന അ​വ​ർ പ​ഴ​യ ക​ലോ​ത്സ​വ​ങ്ങ​ളു​ടെ ഓ​ർ​മ പു​തു​ക്കു​ക​യാ​ണ്.

വ​ർ​ക്ക​ല ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ളി​ലെ ഐ​ശ്വ​ര്യ​ക്ക് ഇ​ത്ത​വ​ണ അ​വ​ർ മേ​ക്ക് അ​പ് ചെ​യ്യു​ന്നു​ണ്ട്. ഭ​ര​ത​നാ​ട്യം മ​ത്സ​ര​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ലാ​ണ് ര​ഞ്ജു ര​ഞ്ജി​മാ​ർ ഐ​ശ്വ​ര്യ​യെ ഒ​രു​ക്കി​യ​ത്. പ​ണ്ടൊ​ക്കെ മേ​ക്ക​പ്പി​ന്റെ തി​ര​ക്കി​ൽ ക​ല​ക​ൾ ആ​സ്വ​ദി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് അ​വ​ർ പ​റ​യു​ന്നു. ‘‘പ​ണ്ട​ത്തെ മ​ത്സ​ര​മാ​യി​രു​ന്നു ന​ല്ല​ത്.

മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് അ​തി​ന്റെ ആ​വേ​ശ​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ത് ന​ഷ്ട​പ്പെ​ട്ടു. അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് ക​ലാ​തി​ല​ക​വും പ്ര​തി​ഭ പ​ട്ട​വും ന​ൽ​കു​ക​യാ​ണ് വേ​ണ്ട​ത്’’-​അ​വ​ർ പ​റ​ഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalolsavamschool kalolsavam
News Summary - Renju Renjimar in School Kalolsavam
Next Story