Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരുതലിൻ വർണമുഖങ്ങൾ

text_fields
bookmark_border
paliative care
cancel
camera_alt

‘ക്യൂരിയോസ്’ കാർണിവലിന്‍റെ പ്രമോഷനുവേണ്ടി മുഖത്ത് ചായം പൂശുന്നു

ചിലങ്കയുടെ താളവും ഒപ്പനയുടെ ഇശലുകളും നാടോടി നൃത്തത്തിന്‍റെ ഈരടികളും മുഴങ്ങുന്ന അതിരാണിപ്പാടത്ത് ന്യൂജെൻ കാഴ്ചകളും. യുവാക്കൾക്കിടയിൽ ട്രെൻഡായ ഫേസ് പെയിന്റ് ചെയ്താണ് നിരവധി ചെറുപ്പക്കാർ അതിരാണിപ്പാടത്തെത്തിയത്. നിമിഷനേരം കൊണ്ട് കുട്ടികൾ ചുറ്റും കൂടി. അവർ ഉദ്ദേശിച്ചതും അതുതന്നെയായിരുന്നു.

പാലിയേറ്റിവ് രോഗികൾക്കുവേണ്ടി ഫെബ്രുവരിയിൽ സംഘടിപ്പിക്കുന്ന ‘ക്യൂരിയോസ്’ കാർണിവലിന്‍റെ പ്രമോഷനു വേണ്ടിയായിരുന്നു ഫേസ് പെയിന്റിങ്. കിടപ്പുരോഗികളും വീൽ ചെയറിലുള്ളവരുമായ പാലിയേറ്റിവ് രോഗികൾക്ക് വിനോദം നൽകുക എന്നതോടൊപ്പം ഫണ്ട് സമാഹരണവുംകൂടി ‘ക്യൂരിയോസ്’ കാർണിവലിന്‍റെ ലക്ഷ്യമാണ്.

മെഡിക്കൽ കോളജിലെ വിദ്യാർഥികളും ഫോട്ടോഗ്രാഫർമാരും ഫേസ് പെയിന്റ് ചെയ്യുന്നവരുമെല്ലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിന്‍റെ ഭാഗമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - paliative care in school kalolsavam
Next Story