Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് സ്കൂൾ കലോത്സവം ചരിത്രത്തിൽ ഇടംപിടിച്ചെന്ന് മന്ത്രി ശിവൻകുട്ടി
text_fieldsbookmark_border
തിരുവനന്തപുരം: കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവം ചരിത്രത്തിൽ ഇടംപിടിച്ചെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കലോത്സവം വൻ വിജയമാക്കിയവർക്ക് മന്ത്രി നന്ദി പ്രകാശിപ്പിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട് അഹോരാത്രം പ്രവർത്തിച്ച വിവിധ കമ്മിറ്റികൾ, പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, പൊലീസും അഗ്നിരക്ഷസേനയും അടക്കമുള്ള മറ്റ് ഉദ്യോഗസ്ഥർ, അച്ചടി, ദൃശ്യ, ശ്രവ്യ, ഓൺലൈൻ മാധ്യമ പ്രതിനിധികൾ തുടങ്ങിയവർക്ക് മന്ത്രി പ്രത്യേകം നന്ദി അറിയിച്ചു. സഹകരണ മനോഭാവത്തോടെ പ്രവർത്തിച്ച മത്സരാർഥികളുടെ രക്ഷാകർത്താക്കളും അഭിനന്ദനം അർഹിക്കുന്നെന്ന് മന്ത്രി വാർത്തക്കുറിപ്പിൽ പറഞ്ഞു.
Next Story

