കലോത്സവ ദൃശ്യങ്ങളുമായി എൽ.ഇ.ഡി വാൾ വാഹനങ്ങൾ
text_fieldsകലോത്സവത്തിന്റെ തത്സമയ ദൃശ്യങ്ങളുമായി എൽ.ഇ.ഡി വാൾ വാഹനങ്ങൾ. കടപ്പുറം, മൊഫ്യൂസിൽ ബസ് സ്റ്റാന്റ്, സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് മുഖ്യവേദിയായ വിക്രം മൈതാനിയിലെ തത്സമയ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നത്. ‘മാധ്യമം’ സ്പോൺസർ ചെയ്ത കലോത്സവ തീം സോങ് ഉൾപ്പെടെ ഇടവേളകളിൽ പ്രദർശിപ്പിക്കുന്നുണ്ട്.
കടപ്പുറത്തെ വാഹനം രാവിലെ മുതൽ നഗരത്തിനുപുറത്തെ സ്കൂളുകളിൽ പ്രദർശന പര്യടനം നടത്തി ഉച്ചയോടെയാണ് ബീച്ചിൽ എത്തുന്നത്. തുടർന്ന് രാത്രി പത്തുവരെ പ്രദർശനം തുടരും. കലോത്സവ നഗരിയിലേക്കെത്താനാവാത്തവർക്കും പ്രതിഭകളുടെ പ്രകടനം കാണാനവസരമുണ്ടാക്കുകയാണ് എ.ബി.സി മീഡിയ സൊലൂഷന്റെ സഹകരണത്തോടെ പബ്ലിസിറ്റി കമ്മിറ്റി.

