Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കലോത്സവം പ്രധാനവേദിക്ക് സമീപം കാറിന് തീപിടിച്ചു; അഗ്നിശമനസേന അണച്ചു
text_fieldsbookmark_border
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ വിക്രം മൈതാനിക്ക് സമീപം പാർക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു. സമീപത്തു തന്നെ ഉണ്ടായിരുന്ന അഗ്നിശമന സേന സമയോചിതമായി ഇടപെട്ടതിനാൽ വളരെ വേഗം തന്നെ കാറിലെ തീ അണക്കാൻ സാധിച്ചു.
പ്രധാന വേദിക്ക് തൊട്ടടുത്തുള്ള പോളിടെക്നിക് കോളജിന്റെ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന മാരുതി കാറിനാണ് തീ പിടിച്ചത്. കാറിന്‍റെ മുൻസീറ്റുകൾ പൂർണമായും കത്തിനശിച്ചു. തൊട്ടടുത്ത് നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. അഗ്നിശമനസേന സമയത്തുതന്നെ ഇടപെട്ടതിനാൽ വൻ അപകടം ഒഴിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

